വാലിബന്റെ സ്വര്‍ണക്കമ്മലിന് പിന്നിലൊരു കഥയുണ്ട്.. ഇതാണ് ആ പ്രത്യേകത..; വീഡിയോ

പത്ത് മില്യണ്‍ വ്യൂസുമായി യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതായി തുടരുകയാണ് ‘മലൈകോട്ടൈ വാലിബന്‍’ ചിത്രത്തിന്റെ ടീസര്‍. ‘കണ്‍കണ്ടത് പൊയ്..’ എന്ന് പറഞ്ഞ് തുടങ്ങുന്ന ടീസറില്‍ ആദ്യം കാണിക്കുന്നത് മോഹന്‍ലാല്‍ അണിഞ്ഞിരിക്കുന്ന കമ്മല്‍ ആണ്. കാതില്‍ ചുറ്റികിടക്കുന്ന മഞ്ഞനിറത്തിലുള്ള കല്ല് പതിപ്പിച്ച പ്രത്യേകതയുള്ള കമ്മല്‍ ശ്രദ്ധ നേടിയിരുന്നു.

ടീസറിനൊപ്പം കമ്മലും വൈറലാതോടെ ഇതിന് പിന്നിലെ കഥ പങ്കുവച്ച് എത്തിയ സേതു ശിവാനന്ദന്‍ എന്ന കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റ് പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ തരംഗമാകുന്നത്. ”ഇതാണ് വാലിബന്‍ സിനിമയില്‍ ലാലേട്ടന്‍ ഉപയോഗിച്ച കമ്മല്‍.”

”ഇത് ലിജോ ജോസ് പെല്ലിശ്ശേരി സാറിന്റെയും കോസ്റ്റ്യൂം ഡിസൈനര്‍ സുജിത്തിന്റെയും നിര്‍ദേശപ്രകാരം ചെയ്ത കമ്മലാണ്. ഈ കമ്മല്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്നത് എന്റെ അച്ഛനാണ്. അച്ഛന്റെ പേര് ശിവാനന്ദന്‍ എന്നാണ്. എന്റെ അച്ഛന്‍ സ്വര്‍ണപ്പണിക്കാരനാണ്.”

”കൃഷ്ണപുരം കോഓപ്പറേറ്റീവ് ബാങ്കില്‍ ആണ് അച്ഛന്‍ വര്‍ക്ക് ചെയ്യുന്നത്. ഈ ഒരു ആഭരണത്തിന് റഫ് ഫീല്‍ വേണം, കൈകൊണ്ടു നിര്‍മിച്ചതാകണം എന്നാണ് ലിജോ സാര്‍ പറഞ്ഞത്. അപ്രകാരം ആണ് ഈ കമ്മല്‍ ഉണ്ടാക്കിയത്. ഇന്നലെ സിനിമയുടെ ടീസര്‍ കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് ഒരുപാട് സന്തോഷമായി.”

”ടീറിന്റെ ആദ്യ ഷോട്ടില്‍ തന്നെ ഈ ഒരു കമ്മല്‍ കാണിക്കുന്നുണ്ട്. ഞങ്ങളുടെ സന്തോഷം പങ്കുവക്കാനാണ് ഈ വിഡിയോ ഇടുന്നത്” എന്നാണ് സേതു ശിവാനന്ദന്‍ പറയുന്നത്. അതേസമയം, ജനുവരി 25ന് ആണ് മലൈകോട്ടൈ വാലിബന്‍ തിയേറ്ററില്‍ എത്താനൊരുങ്ങുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്