17 ഭാഷകളില്‍ ഫിലിം എഡിറ്റര്‍, എട്ട് തവണ ദേശീയ പുരസ്‌കാരം; ലിംക ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടംനേടി ശ്രീകര്‍ പ്രസാദ്

ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടംനേടി ഫിലിം എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്. ഏറ്റവുമധികം ഭാഷകളില്‍ സിനിമ എഡിറ്റ് ചെയ്തതിന്റെ റെക്കോഡാണ് ശ്രീകര്‍ പ്രസാദ് സ്വന്തമാക്കിയത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുഗു, മലയാളം, കന്നട, പഞ്ചാബി, ബംഗാളി, ഒഡിയ, ആസാമീസ്, നേപ്പാളി, മറാഠി, സിംഹളീസ്, കര്‍ബി, മിഷിങ്, ബോഡോ, പാങ്ചെന്‍പ എന്നിങ്ങനെ 17 ഭാഷകളിലുള്ള സിനിമകള്‍ക്ക് ശ്രീകര്‍ എഡിറ്റിംഗ് നിര്‍വഹിച്ചിട്ടുണ്ട്.

മികച്ച എഡിറ്റര്‍ക്കുള്ള ദേശീയ പുരസ്‌കാരം എട്ടു തവണ സ്വന്തമാക്കിയിട്ടുണ്ട്. മികച്ച എഡിറ്റര്‍ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് അഞ്ചുതവണ നേടിയിട്ടുണ്ട്. ശ്രീകര്‍ മലയാളത്തില്‍ ഒടുവില്‍ പ്രവര്‍ത്തിച്ച ചിത്രം റോഷന്‍ ആന്‍ഡ്രൂസ് ചിത്രം “പ്രതി പൂവന്‍ കോഴി” ആണ്.

“സിംഹ സ്വപ്നം” എന്ന തെലുഗു ചിത്രത്തിലാണ് ശ്രീകര്‍ ആദ്യമായി എഡിറ്റിംഗ് നിര്‍വഹിച്ചത്. “ആര്‍ആര്‍ആര്‍”, “ഇന്ത്യന്‍ 2”, “പൊന്ന്യന്‍ ശെല്‍വന്‍”, “ആടുജീവിതം” എന്നീ ചിത്രങ്ങള്‍ക്കാണ് 2020-ല്‍ ശ്രീകര്‍ എഡിറ്റിങ് നിര്‍വഹിക്കുന്നത്.

Latest Stories

IPL 2024: 'വിരാട് കോഹ്ലിയെക്കാള്‍ മികച്ചവന്‍': 22 കാരന്‍ ബാറ്ററെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ താരം

കെജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും; സന്ദർശനത്തിന് ഭാര്യയ്ക്ക് അനുമതി നൽകാതെ തിഹാർ ജയിൽ അധികൃതർ

കേരളത്തില്‍ അന്തരീക്ഷ താപനില കുതിച്ചുയരുന്നു; അംഗണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തി

സുരേഷ് ഗോപിയും തുഷാറും തോല്‍ക്കും; ആലപ്പുഴയില്‍ നടന്നത് കടുത്ത മത്സരം; ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ