ഒരു ടിക്കറ്റിന് പത്ത് രൂപ; അജിത്തിന്റെ 'വലിമൈ' ട്രെയ്‌ലറിന് തിയേറ്ററില്‍ സ്‌പെഷ്യല്‍ ഷോകള്‍

താരാരാധനയുടെ കാര്യത്തില്‍ മുന്നിലാണ് തമിഴ്‌നാട്ടുകാര്‍. പ്രിയ താരങ്ങളുടെ സിനിമകളുടെ ട്രെയ്‌ലറും ടീസറുമൊക്കെ ബിഗ് സ്‌ക്രീനില്‍ കാണുന്നതാണ് അവിടുത്തെ പുതിയ ട്രെന്‍ഡ്. നടന്‍ അജിത്തിന്റെ വലിമൈ ചിത്രത്തിന്റെ ഇന്ന് പുറത്തിറങ്ങുന്ന ട്രെയ്‌ലറിന് വേണ്ടി സ്‌പെഷ്യല്‍ ഷോകള്‍ ഒരുക്കിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ തിയേറ്ററുകള്‍.

നേരത്തെ വിജയ് ചിത്രം മാസ്റ്റര്‍ ട്രെയ്‌ലര്‍ വന്ന സമയത്താണ് തമിഴ്‌നാട്ടിലെ ചില തിയേറ്ററുകള്‍ ഈ ട്രെന്‍ഡിന് തുടക്കമിട്ടത്. ഒരു രൂപ ടിക്കറ്റ് വച്ചായിരുന്നു തിയേറ്ററുകളില്‍ പ്രദര്‍ശനം നടന്നത്. വലിമൈ ട്രെയ്‌ലര്‍ ഇറങ്ങുന്ന സമയത്ത് ടിക്കറ്റ് നിരക്ക് പല തിയേറ്ററുകളും വര്‍ധിപ്പിച്ചിട്ടുണ്ട്.

ദിണ്ഡിഗുളിലെ ഉമാ രാജേന്ദ്ര സിനിമാസിന്റെ ട്രെയ്‌ലര്‍ ഷോ ടിക്കറ്റുകളാണ് ട്വിറ്ററില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. 10 രൂപയാണ് അവര്‍ ടിക്കറ്റിന് ഈടാക്കുന്നത്. 6.30ന് ആണ് ട്രെയ്‌ലര്‍ റിലീസ് ചെയ്യുന്നത്. വലിമൈ ട്രെയ്‌ലര്‍ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആണ്.

രണ്ടര വര്‍ഷത്തിനു ശേഷം എത്തുന്ന അജിത്ത് ചിത്രമാണ് വലിമൈ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് അജിത്ത് എത്തുന്നത്.

വലിമൈയുടെ തന്നെ ഫസ്റ്റ് ഗ്ലിംപ്‌സ് വീഡിയോ പുറത്തിറങ്ങിയ സമയത്ത് തിരുനെല്‍വേലിയിലെ റാം മുത്തുറാം സിനിമാസ് തിയേറ്റര്‍ ആരാധകര്‍ക്കായി സൗജന്യ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു.

Latest Stories

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി