കര്‍ണാടകയുമായി അടുത്തബന്ധം സൂക്ഷിക്കുന്നയാള്‍, രാജ്കുമാറിനെ വീരപ്പന്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ മോചിപ്പിക്കാന്‍ അഭ്യര്‍ഥിച്ചു..; കമലിന് പിന്തുണയുമായി താരസംഘടന

ഭാഷാ വിവാദത്തില്‍ കമല്‍ ഹാസനെതിരെ കടുത്ത പ്രതിഷേധം നടക്കുന്ന സാഹചര്യത്തില്‍ പിന്തുണയുമായി തമിഴ്‌നാട്ടിലെ സിനിമ, ടെലിവിഷന്‍, നാടക അഭിനേതാക്കളുടെ സംഘടനയായ സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ (എസ്‌ഐഎഎ). തമിഴില്‍ നിന്നാണ് കന്നഡ ഭാഷ ഉത്ഭവിച്ചത് എന്ന പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് താരത്തിന്റെ ‘തഗ് ലൈഫ്’ ചിത്രം കര്‍ണാടകയില്‍ നിരോധിച്ചിരിക്കുകയാണ്.

മാത്രമല്ല കര്‍ണാടകയില്‍ കമല്‍ ഹാസന്റെ കോലം കത്തിച്ചും പ്രതിഷേധം നടക്കുന്നുണ്ട്. ഇതിനിടെയാണ് താരത്തിന് പിന്തുണയുമായി എസ്‌ഐഎഎ രംഗത്തെത്തിയിരിക്കുന്നത്. കമല്‍ ഹാസനെ കന്നഡ വിരുദ്ധനായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല. യുക്തിബോധമുള്ള ഒരാളും അതുവിശ്വസിക്കില്ല.

ജാതി, മതം, വംശം, ഭാഷ എന്നിവയുടെ അതിര്‍വരമ്പുകള്‍ മറികടന്ന കലാകാരനാണ് കമല്‍ഹാസന്‍. കര്‍ണാടകയുമായി അടുത്തബന്ധം സൂക്ഷിക്കുന്നുണ്ട്. പ്രമുഖ നടന്‍ രാജ്കുമാറുമായും നാടകകൃത്തും നടനുമായ ഗിരീഷ് കര്‍ണാടുമായും നല്ല സൗഹൃദ ബന്ധം സൂക്ഷിച്ചിരുന്നു.

2000ല്‍ രാജ്കുമാറിനെ വീരപ്പന്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ മോചിപ്പിക്കാന്‍ കമല്‍ ഹാസന്‍ പരസ്യമായി അഭ്യര്‍ഥിച്ചു. രാജ്കുമാറിനെ അദ്ദേഹം സഹോദരനായി കണക്കാക്കി. ശിവ രാജ്കുമാറിനെ മകനെപ്പോലെ കണ്ടു. കര്‍ണാടകയുമായി ഇത്രയൊക്ക വലിയ ബന്ധം സൂക്ഷിക്കുന്ന കമല്‍ ഹാസന്റെ പരാമര്‍ശം ആളിക്കത്തിക്കുന്നത് അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

അതേസമയം, ഭാഷാ പരാമര്‍ശത്തില്‍ കര്‍ണാടക ഫിലിം ചേംബര്‍ കമലിനോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടിരുന്നു. താരം മാപ്പ് പറയാഞ്ഞതോടെയാണ് തഗ് ലൈഫ് കര്‍ണാടകയില്‍ നിരോധിച്ചത്. തെറ്റ് ചെയ്യാത്തതിനാല്‍ മാപ്പ് പറയില്ലെന്ന് കമല്‍ ഹാസന്‍ വ്യക്തമാക്കിയിരുന്നു. താരത്തിനെതിരെ ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്