ജൂതനായി വിസ്മയിപ്പിക്കാന്‍ സൗബിന്‍ ഷാഹിര്‍; മജീദിനും സജിയ്ക്കും ശേഷം ഇനി 'ഇയോ ഇലാഹു കോഹന്‍'

ആടുതോമയെ മലയാളിയ്ക്ക് സമ്മാനിച്ച ഭദ്രന്റെ പുതിയ ചിത്രം “ജൂതന്‍” ഏതാനും ദിവസങ്ങല്‍ക്ക് മുന്നേയാണ് പ്രഖ്യാപിച്ചത്. ചിത്രത്തില്‍ സൗബിന്‍ ഷാഹിറാണ് നായകനായെത്തുന്നത്. സുഡാനി ഫ്രം നൈജീരിയ, കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങിയ വിജയ ചിത്രങ്ങള്‍ക്ക് ശേഷം സൗബിനെത്തുമ്പോള്‍ പുതിയ കഥാപാത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കി കാണുന്നത്. ചിത്രത്തില്‍ ജൂതന്റെ വേഷത്തിലാണ് സൗബിന്‍ എത്തുന്നത്. “ഇയോ ഇലാഹു കോഹന്‍” എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സൗബിന്‍ അവതരിപ്പിക്കുന്നതെന്നാണ് വിവരം.

ജോജു ജോര്‍ജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റിമ കല്ലിങ്കലാണ് നായിക. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ നടന്‍ മോഹന്‍ലാല്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. ശിക്കാര്‍, നടന്‍, കനല്‍ തുടങ്ങിയ സിനിമകളൊരുക്കിയ എസ് സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. റൂബി ഫിലിംസിന്റെ ബാനറില്‍ തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമെന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ലോകനാഥന്‍ എസ്. ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീതം, ബംഗ്ലാന്‍ കലാസംവിധാനം, സമീറ സനീഷ് വസ്ത്രാലങ്കാരം.

മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ സ്ഫടികമുള്‍പ്പെടെ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച നിരവധി ചിത്രങ്ങളൊരുക്കിയ ഭദ്രന്റെ പുതിയ ചിത്രത്തെയും ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമ ലോകം നോക്കി കാണുന്നത്.

https://www.facebook.com/ActorMohanlal/videos/1241883035974328/?__xts__[0]=68.ARDtGLa9TVhGcHMYOmMz2Iyi8wAXTIlhkoMZsihh1aiPcYpGH9YIzsEOxxEaF6P7spqS5_lNcGLaZr6_WqoqWa8hH5Ke0L69jxpe_qwhaDqoNVvJWraz9qun3HCDOpIx-NplmW_gN_DNPQPlA_t8p5KWhN17ErYHcOMyNOgNdZVEONAmbPR3R-QY2nmPM0AqENoGn1dTIKqJW38VhBa1BuqYBWi2I0Umnw-Xg2Pfz3Pj0aXpBnWm0FVyHo3-jEgkD9gUB58lh82yarDaZTVgqCDQBqx-5rm_gAdFQ2Uc8alqzV8nZpzTDEet-X1kuZjyCRRlbbvsPIYGtTAhphW65MTGRspEACgOfgIijw&__tn__=-R

Latest Stories

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര

'പണത്തോടുള്ള ആർത്തി, തൃശൂരിൽ വീഴ്ചയുണ്ടായി'; നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ മുരളീധരൻ

'അങ്ങനെ ചെയ്തത് വളരെ മോശമായിപ്പോയി'; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ വിശദീകരണവുമായി ലിസ്റ്റിൻ സ്റ്റീഫൻ