ഷൂട്ട് കഴിഞ്ഞപ്പോഴേക്കും വേദന സഹിക്കാനാവാതെ ഉഴിച്ചില്‍ നടത്തേണ്ട അവസ്ഥയിലായിരുന്നു ഞാന്‍: അമ്പിളിയായതിനെക്കുറിച്ച് സൗബിന്‍ ഷാഹിര്‍

സൗബിന്‍ ഷാഹിര്‍ ചിത്രം അമ്പിളി തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സൗബിന്റെ വ്യത്യസ്തമായ കഥാപാത്രവും ജോണ്‍ പോള്‍ ജോര്‍ജിന്റെ സംവിധാനമികവുമെല്ലാം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുമ്പോള്‍ കഥാപാത്രത്തെ അവതരിപ്പിക്കുക ശ്രമകരമായിരുന്നുവെന്ന് സൗബിന്‍ വ്യക്തമാക്കുന്നു. മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ് നടന്‍ മനസ്സുതുറന്നത്.

വളരെ ബലംപിടിച്ചാണ് അമ്പിളിയുടെ നടപ്പെല്ലാം ഞാന്‍ ചെയ്തുതുടങ്ങിയത്. കൈകള്‍ ഇറുക്കിപ്പിടിച്ച് കാലുകളെല്ലാം ബലംപിടിച്ച് പ്രത്യേക നടപ്പിലൂടെയാണ് ആ കഥാപാത്രം ചെയ്യാന്‍ തുടങ്ങിയത്. കുറേനേരം അങ്ങനെ ചെയ്തപ്പോള്‍ ശരീരത്തിന് നല്ല വേദനയുണ്ടായിരുന്നു. ഇതിനിടയില്‍ ഷൂട്ടിങ്ങില്‍ ഒരു ഗ്യാപ്പും വന്നു. ഒരിടവേള കഴിഞ്ഞ് വീണ്ടും ഷൂട്ടിങ് തുടങ്ങുമ്പോള്‍ കഥാപാത്രമാകാന്‍ പിന്നെയും കുറെ ശാരീരികവേദനകള്‍ അനുഭവിക്കേണ്ടി വന്നിരുന്നു. ഒടുവില്‍ അമ്പിളിയുടെ ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ വേദന സഹിക്കാനാകാതെ ഉഴിച്ചില്‍ നടത്തേണ്ട അവസ്ഥവരെയുണ്ടായി. സൗബിന്‍ പറഞ്ഞു.

2016-ല്‍ ടൊവിനോയെ മുഖ്യ കഥാപാത്രമാക്കി ചെയ്ത ഗപ്പിയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സിനിമ. സൗബിന്‍ ഷാഹിറാണ് അമ്പിളിയായി വേഷമിടുന്നത്. നാഷണല്‍ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബി കുര്യന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവാഗതനായ നവീന്‍ നസീം ആണ്.

മലയാളികളുടെ ഇഷ്ടതാരം നസ്രിയ നസീമിന്റെ സഹോദരനാണ് നവീന്‍. ഇവരെ കൂടാതെ ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ