മൂന്നാല് ദിവസമായി ഉറങ്ങിയിട്ട്, വിന്‍സിയോ ഷൈന്‍ ടോമോ പോസ്റ്റര്‍ പോലും ഷെയര്‍ ചെയ്യുന്നില്ല..; 'സൂത്രവാക്യം' നിര്‍മ്മാതാവ്

വിന്‍സി അലോഷ്യസിനും ഷൈന്‍ ടോം ചാക്കോയ്ക്കുമെതിരെ ‘സൂത്രവാക്യം’ സിനിമയുടെ നിര്‍മ്മാതാവ്. ഇരുവരും സിനിമയുടെ പ്രൊമോഷനുമായി സഹകരിക്കുന്നില്ലെന്നും ഇത് ചിത്രത്തെ പ്രതികൂലമായി ബധിക്കുന്നുവെന്നുമാണ് നിര്‍മ്മാതാവ് ശ്രീകാന്ത് കണ്ടര്‍ഗുള മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. വലിയ മാനസിക സമ്മര്‍ദത്തിലാണ് ഇപ്പോഴുള്ളത്. സിനിമയ്ക്ക് വേണ്ടി താന്‍ പോരാടുകയാണ് എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.

നിര്‍മ്മാതാവിന്റെ വാക്കുകള്‍:

ഈ വിവാദവുമായി ബന്ധപ്പെട്ടുള്ള പ്രസ്മീറ്റിന് ശേഷം വിന്‍സിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഷൈനുമായുള്ള പ്രശ്‌നം സിനിമാ സെറ്റിലെ കുറച്ച് പേര്‍ക്ക് അറിയാമായിരുന്നുവെന്ന് വിന്‍സി എന്നോട് പറഞ്ഞു. ഞാന്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നത് എന്താണെന്ന് വച്ചാല്‍ ഈ വിഷയത്തില്‍ എന്നോട് നേരിട്ട് ആരും പരാതി പറഞ്ഞിട്ടില്ല. ഐസിസി മീറ്റിങ്ങിന് ശേഷം നിങ്ങള്‍ക്കിത് വിന്‍സിയോടും ചോദിക്കാം. ഈ വിവാദത്തിലൊന്നും ഞാന്‍ ഉള്‍പ്പെട്ടിട്ടില്ല. സെറ്റില്‍ നടന്ന പ്രശ്‌നങ്ങളെ കുറിച്ചും അറിയില്ല. പക്ഷേ എന്റെ സിനിമയെ ഇത് വലിയ രീതിയില്‍ ബാധിച്ചു. മലയാളത്തിലെ സിനിമാ മേക്കിങ് ഇഷ്ടപ്പെട്ടതുകൊണ്ട് ഇവിടെ വന്നതാണ്. ഒരുപാട് സിനിമകള്‍ നിര്‍മ്മിക്കണമെന്ന് ആഗ്രഹിച്ചു.

പക്ഷേ ആദ്യ സിനിമ കൊണ്ട് ഞാന്‍ നേരിടേണ്ടി വരുന്നത് വലിയ വെല്ലുവിളികളാണ്. എന്ത് ചെയ്യണമെന്ന് അറിയില്ല. നന്നായി ഉറങ്ങിയിട്ട് മൂന്ന് നാല് ദിവസമായി. വലിയ മാനസിക സമ്മര്‍ദത്തിലാണ് ഇപ്പോഴുള്ളത്. ഈ പ്രശ്‌നം സിനിമയ്ക്ക് പുറത്തായിരിക്കണമെന്നും ഇതു സിനിമയെ നെഗറ്റിവ് ആയി ബാധിക്കരുതെന്നും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ സിനിമയെ ഈ വിഷയം കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഈസ്റ്റര്‍ സ്‌പെഷല്‍ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. വിന്‍സിയോ ഷൈന്‍ ടോമോ അത് പങ്കുവച്ചിട്ടില്ല. അവര്‍ പ്രമോട്ടും ചെയ്യുന്നില്ല. ആ പോസ്റ്റര്‍ നൂറ് പേരിലേക്ക് പോലും എത്തിയിട്ടില്ല. പുതിയ പോസ്റ്ററുകളൊന്നും അവര്‍ കൊളാബ് ചെയ്യുന്നില്ല.

വേണമെങ്കില്‍ വിന്‍സിയുടെയും ഷൈനിന്റെയും വീട്ടില്‍ പോയി നേരിട്ട് ചെന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം. സിനിമയ്ക്ക് നല്ലത് വരണം. ഇത് വളരെ നെഗറ്റിവ് ആയാണ് പൊയിക്കൊണ്ടിരിക്കുന്നത്. വിതരണക്കാര്‍ ഈ സിനിമ എടുക്കില്ലെന്നും പ്രേക്ഷകര്‍ തിയേറ്ററുകളിലേക്ക് വരില്ലെന്നുമൊക്കെ പലരും ഫോണ്‍ വിളിച്ചു പറയുന്നുണ്ട്. ഞാന്‍ ഇപ്പോള്‍ എന്റെ സിനിമയ്ക്ക് വേണ്ടി പോരാടുകയാണ്. പ്രേക്ഷകര്‍ എന്റെ സിനിമ കാണാന്‍ തിയേറ്ററുകളിലേക്ക് വരണമെന്ന് അപേക്ഷിക്കുന്നു. വിതരണക്കാരും തിയറ്റര്‍ ഉടമകളും ചിത്രം തിയേറ്ററുകളിലെത്താന്‍ സഹായിക്കണം. നിര്‍മ്മാതാക്കളും താരങ്ങളും എന്നെ പിന്തുണയ്ക്കണം. സിനിമയ്‌ക്കൊപ്പം നിന്ന ഉണ്ണി മുകുന്ദനോടും നന്ദിയുണ്ട്. സൂത്രവാക്യം സിനിമയെ രക്ഷിക്കുക

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ