സൂര്യപുത്രൻ കർണ്ണനായി വിക്രം; കാത്തിരുന്ന ചിത്രത്തിന്റെ ടീസർ പുറത്ത്

തെന്നിന്ത്യൻ സൂപ്പർ താരം  വിക്രമിനെ നായകനാക്കി ആർ. എസ് വിമൽ സംവിധാനം ചെയ്യുന്ന ‘സൂര്യപുത്ര മഹാവീർ കർണ’ സിനിമയുടെ  ടീസർ പങ്കുവെച്ച് അണിയറപ്രവർത്തകർ. കർണന്റെ വീക്ഷണത്തിലൂടെയുള്ള മഹാഭാരത കഥയായിരിക്കും ചിത്രത്തിന്റെ പ്രമേയം.  ഒരു യുദ്ധരംഗമാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അപ്ഡേഷൻ വന്നിരുന്നു വിക്രമിന്റെ  ചിത്രത്തോടൊപ്പം ‘സൂര്യപുത്രൻ കർണൻ റോളിങ് സൂൺ’ എന്ന അടിക്കുറിപ്പോടെയായിരുന്നു വിമലിന്റെ പോസ്റ്റ്. ഇപ്പോഴിതാ ടീസർ കൂടി വന്നതോട് കൂടി ആവേശത്തിലാണ് സിനിമാ പ്രേക്ഷകരും വിക്രം ആരാധകരും.

പൃഥ്വിരാജിനെ നായകനാക്കി 2018 ലാണ് ചിത്രം ആദ്യമായി പ്രഖ്യാപിച്ചത്. പിന്നീടാണ് വിക്രം ആയിരിക്കും നായകനെന്ന് അറിയിക്കുന്നത്. ചിത്രം ഹിന്ദി, മലയാളം, തമിഴ് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്.

കോവിഡിന് ശേഷം വിക്രം നേരത്തെ കമ്മിറ്റ് ചെയ്തിട്ടുള്ള ചിത്രങ്ങളുടെ ഷൂട്ട് ഉള്ളതുകൊണ്ടാണ് ‘കർണൻ’ വൈകുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ‘എന്ന് നിന്റെ മൊയ്തീൻ’ എന്ന ചിത്രത്തിന് ശേഷം ആർ. എസ് വിമൽ സംവിധാനം ചെയ്യുന്ന കർണൻ 300 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. പാ രഞ്ജിത് സംവിധാനം ചെയ്ത ‘താങ്കലാൻ’ ആണ് വിക്രമത്തിന്റെ പുറത്തിറങ്ങാൻ പോവുന്ന ഏറ്റവും പുതിയ ചിത്രം.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്