ആമിറിന് മുന്നില്‍ മകള്‍ ബിക്കിനി വേഷത്തില്‍ നില്‍ക്കുന്നുവെന്ന് വിമര്‍ശനം; സൈബര്‍ സദാചാരവാദികള്‍ക്ക് എതിരെ സൊനാ മഹാപത്ര

ആമിറിന്റെ മകള്‍ ഇറ ഖാന്റെ 25ാം പിറന്നാള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ താരപുത്രിക്ക് ലഭിച്ച പിറന്നാള്‍ ആശംസകള്‍ക്കൊപ്പം നിരവധി വിമര്‍ശനങ്ങളും നേരിടേണ്ടി വന്നു. പ്രശ്‌നം ഇറയുടെ വേഷം തന്നെയായിരുന്നു. ബിക്കിനി ധരിച്ചാണ് താരം കുടുംബത്തോടൊപ്പം പിറന്നാള്‍ ആഘോഷിച്ചത്. ‘പിതാവിന് മുന്നില്‍ മകള്‍ അല്‍പ്പവസ്ത്രധാരിയായി നില്‍ക്കുന്നുവെന്ന വിമര്‍ശനവുമായി നിരവധിപേരാണ് രംഗത്ത് വന്നത്.

ഈ സംഭവം ചര്‍ച്ചയായതോടെ ഇറയെ പിന്തുണച്ച് നിരവധിപേര്‍ എത്തി. അതില്‍ ഗായികയും ഗാന രചയിതാവുമായ സൊനാ മഹാപത്രയുടെ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഇറ മുതിര്‍ന്ന ഒരു സ്ത്രീയാണ് എന്നും അതുകൊണ്ട് തന്നെ അവള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പിതാവിന്റെ അനുവാദം ആവശ്യമില്ലെന്നും സോന മഹാപത്ര തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചു.

എല്ലാ ആളുകളും ദയവായി ശ്രദ്ധിക്കുക; വളരെ സ്വതന്ത്രമായി ചിന്തിക്കുന്ന മുതിര്‍ന്ന സ്ത്രീയാണ്. അവള്‍ക്ക് 25 വയസ്സുണ്ട്.. അവളുടെ ജീവിതത്തില്‍ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിന് അവളുടെ അച്ഛന്റെയോ നിങ്ങളുടെയോ അംഗീകാരം ആവശ്യമില്ല. മാറി പോകൂ. നിങ്ങളുടെ രാഷ്ട്രീയം സൂര്യന്‍ പ്രകാശിക്കാത്തിടത്ത് പറയൂ. സോന മഹാപത്ര പറയുന്നു.

മകളുടെ പിറന്നാള്‍ ആഘോഷത്തില്‍ ആമിര്‍ ഖാനും മുന്‍ഭാര്യ റീന ദത്തയും ഒത്തു ചേര്‍ന്നിരുന്നു. സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിങ് പൂളിനരികിലായിരുന്നു ഇറയുടെ പിറന്നാള്‍ ആഘോഷം. കേക്ക് മുറിക്കുമ്പോള്‍ തൊട്ടരികിലായി ആമിറിനെയും റീനയെയും കാണാം. ആമിര്‍-കിരണ്‍ റാവു ബന്ധത്തില്‍ ജനിച്ച മകന്‍ ആസാദ് റാവുവും ഒപ്പമുണ്ടായിരുന്നു. ഫിറ്റ്‌നസ് പരിശീലകനും ഇറയുടെ കാമുകനുമായ നൂപുര്‍ ശിഖരേ, ആമിറിന്റെ രണ്ടാം ഭാര്യയും സംവിധായികയുമായ കിരണ്‍ റാവു എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്