വിസ്മയ ചില്ലറകാരിയല്ല! 'തുടക്കം' ഇടിപടമോ? പേരിൽ മറഞ്ഞിരിക്കുന്ന രഹസ്യം കണ്ടെത്തി സോഷ്യൽ മീഡിയ

‘തുടക്കം’ എന്ന മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് മോഹൻലാലിന്റെ മകൾ വിസ്‌മയ മോഹൻലാൽ. 2018 എന്ന സിനിമയ്ക്ക് ശേഷം ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൂടെയാണ് വിസ്മയ മലയാള സിനിമ രംഗത്തേക്ക് എത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ പേരിനെ ചുറ്റിപ്പറ്റിയുള്ള ചില ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

ചിത്രം ഏത് ജോണറിലുള്ളതായിരിക്കും എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ഒരു ഇടിപ്പടം ആയിരിക്കും എന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. തുടക്കത്തിലെ ‘ട’യിൽ ഒരു കരാട്ടെ പോസിലുള്ള കൈയും അവസാനത്തെ ‘ക്കം’ൽ മുഷ്ടി ചുരുട്ടി പിടിച്ചുള്ള ഒരു കൈയുമാണ് കാണാൻ സാധിക്കുക. ഇവയെല്ലാം ചിത്രം ഒരു ഇടിപ്പടം ആണെന്ന സൂചനയാണ് നൽകുന്നത്.

മിക്സഡ് മാർഷ്യൽ ആർട്സ്, കിക്ക്‌ ബോക്സിങ്, ട്രഡിഷണൽ കരാട്ടെ പോലുള്ള ഫോമുകളിൽ പരിശീലനം എടുത്തിട്ടുള്ള ആളാണ് വിസ്മയ എന്നതുകൊണ്ടും അത്തരത്തിൽ ഒരു സിനിമയായിരിക്കും എന്നാണ് പലരുടെയും അഭിപ്രായം.

Latest Stories

സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപ്പറിനുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ്; ഹാജരാകാൻ നിർദേശം

'അവയവദാന ഏജന്‍സിയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു'; നെഫ്രോളജി വിഭാഗം മേധാവിക്ക് മെമ്മോ

ബംഗാളികളെ തിരികെ വരൂ.. ഭായിമാരെ നാട്ടിലേക്ക് വിളിച്ച് മമത; മടങ്ങുന്നവർക്ക് മാസം 5000 രൂപ വാഗ്ദാനം

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി

അലാസ്‌ക കൂടിക്കാഴ്ചക്ക് പിന്നാലെ മോദിയെ വിളിച്ച് പുടിന്‍; വിവരങ്ങള്‍ കൈമാറിയതിന് നന്ദി അറിയിച്ച് മോദി

Asia Cup 2025: ഇന്ത്യൻ ടീം പ്രഖ്യാപനം വരുന്നു, മൂന്ന് സൂപ്പർ താരങ്ങൾ പുറത്ത്!

ബിജെപിയുടെ നേട്ടത്തിനായി പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി അഖിലേഷ് യാദവ്

'ഈ മത്സരം നടക്കില്ലെന്ന് എനിക്ക് ഉറപ്പാണ്'; ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തെക്കുറിച്ച് കേദാർ ജാദവ്

പ്രണയം നിരസിച്ച 17കാരിയുടെ വീടിന് നേരെ ബോംബേറ്; പ്രതികളെ പിടികൂടി പൊലീസ്

റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയ സെര്‍ച്ച് കമ്മറ്റി ചെയര്‍പേഴ്സണ്‍; വിസി നിയമനത്തിൽ പുതിയ ഉത്തരവുമായി സുപ്രീം കോടതി