'ആര്‍ആര്‍ആര്‍' ഗോള്‍ഡന്‍ ഗ്ലോബ് നേട്ടം; ആന്ധ്ര മുഖ്യമന്ത്രിക്ക് എതിരെ കടുത്ത വിമര്‍ശനവുമായി ഗായകന്‍ അദ്നാന്‍ സമി

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയ ‘ആര്‍ആര്‍ആര്‍’ ചിത്രത്തെ അഭിനന്ദിക്കുകയാണ് രാജ്യം മുഴുവന്‍. ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചത്. റിഹാന, ടെയ്‌ലര്‍ ഷിഫ്റ്റ്, ലേഡി ഗാഗ എന്നീ ഗായകരുടെ ഗാനങ്ങളെ പിന്തള്ളിയാണ് ആര്‍ആര്‍ആര്‍ിലെ ഗാനം ഈ നേട്ടം കൈവരിച്ചത്.

പ്രധാനമന്ത്രി അടക്കമുള്ളവര്‍ സിനിമയെയും ടീമിനെയും അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. അതില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ട്വീറ്റ് ആണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ട്വീറ്റിലെ ‘തെലുങ്ക് പതാക’ പരാമര്‍ശത്തിനെതിരെ ഗായകനായ അദ്നാന്‍ സമി രംഗത്ത് എത്തിയതോടെയാണ് സംഭവം വിവാദമായത്.

”തെലുങ്ക് പതാക ഉയരത്തില്‍ പറക്കുന്നു ആന്ധ്രാപ്രദേശിന് മുഴുവന്‍ വേണ്ടി എം.എം കീരവാണി, എസ്എസ് രാജമൗലി, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, ആര്‍ആര്‍ആര്‍ മൂവി ടീം എല്ലാവരെയും അഭിനന്ദിക്കുന്നു. മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍. നിങ്ങളെ കുറിച്ച് അഭിമാനിക്കുന്നു!” എന്നാണ് ജഗന്‍ മോഹന്‍ റെഡ്ഡി ട്വീറ്റ് ചെയ്തത്.

‘തെലുങ്ക് പതാക’ എന്ന പരാമര്‍ശത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്. നമ്മള്‍ ഇന്ത്യക്കാരാണ് എന്ന് പറഞ്ഞു കൊണ്ടാണ് അദ്നാന്‍ സമിയുടെ പ്രതികരണം. ഈ വിഘടനവാദ മനോഭാവം അനാരോഗ്യകരമാണ് എന്നും അദ്‌നാന്‍ സമി മന്ത്രിക്ക് നല്‍കിയ മറുപടി ട്വീറ്റില്‍ വ്യക്തമാക്കി. സമിയെ അനുകുലിച്ച് പ്രതികരണങ്ങളും എത്തുന്നുണ്ട്.

”തെലുങ്ക് പതാക? നിങ്ങള്‍ ഉദ്ദേശിക്കുന്നത് ഇന്ത്യന്‍ പതാകയല്ലേ? നമ്മള്‍ ഇന്ത്യക്കാരാണ്, അതിനാല്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് സ്വയം വേര്‍പെടുത്തുന്നത് നിര്‍ത്തുക. പ്രത്യേകിച്ചും അന്തര്‍ദേശീയമായ നേട്ടങ്ങളുടെ കാര്യത്തില്‍, നമ്മള്‍ ഒരു രാജ്യമാണ്! 1947-ല്‍ നമ്മള്‍ കണ്ടതുപോലെ ഈ ‘വിഘടനവാദ’ മനോഭാവം അത്യന്തം അനാരോഗ്യകരമാണ്,!നന്ദി…ജയ് ഹിന്ദ്!” എന്നാണ് ഗായകന്റെ ട്വീറ്റ്.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി