ശ്വാസം കൊണ്ടുപോലും മനസ്സിലാക്കിയിരുന്നു! സച്ചിയുമായുള്ള പ്രണയത്തെ കുറിച്ച് സിജി

അന്തരിച്ച സംവിധായകന്‍ സച്ചിയെക്കുറിച്ചുള്ള ഭാര്യ സിജിയുടെ അഭിമുഖം വൈറലാകുകയാണ്. സച്ചിയുമായുള്ള പ്രണയത്തെക്കുറിച്ചാണ് സിജി ബിഹൈന്‍ഡ് വുഡ്‌സുമായുള്ള അഭിമുഖത്തില്‍ മനസ്സുതുറന്നത്. പ്രണയം എല്ലാവര്‍ക്കും തോന്നും. അത് അസ്ഥിയില്‍ പിടിക്കാനായി എന്തെങ്കിലും കാരണം വേണമെന്നാണ് സച്ചി പറയാറുള്ളത്.

സച്ചിക്ക് വളരെ ശക്തമായ നിലപാടുകളുണ്ട്. ആര്‍ക്ക് വേണ്ടിയും അഭിപ്രായം മാറ്റാത്തയാളാണ് ഞാന്‍. അങ്ങനെയുള്ള ഞങ്ങള്‍ക്ക് തീവ്രമായി പ്രണയിക്കാന്‍ കഴിഞ്ഞു. സച്ചിയുടെ ഈഗോയില്‍ നമുക്കൊന്നും ചെയ്യാനില്ല. സ്നേഹം കൊണ്ട് മാത്രമേ സച്ചിയെ മാനേജ് ചെയ്യാനാവൂ. സത്യസന്ധതയും മനുഷ്യത്വവും സച്ചിക്ക് കൂടുതലാണ്. ഒരു വാക്ക് പറഞ്ഞാല്‍ അത് നിലനിര്‍ത്തുന്നയാളാണ് ഞാന്‍. സിജി പറയുന്നു.

ഒരു ശ്വാസത്തിലൂടെ സച്ചിയെ എനിക്ക് മനസിലാവുമായിരുന്നു. സ്നേഹത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും തോല്‍പ്പിക്കാന്‍ മത്സരിച്ചവരാണ്. അതില്‍ നീയേ തോല്‍ക്കൂയെന്ന് പറയാറുണ്ടായിരുന്നു.

എഴുതാനിരുന്ന് കഴിഞ്ഞാല്‍ പെട്ടെന്ന് തീര്‍ക്കും. ആ സമയങ്ങളില്‍ മദ്യപിക്കുകയോ മാംസം കഴിക്കുകയോ പുകവലിക്കുകയോ ചെയ്യാറില്ല. മൂകാംബികയില്‍ റൂമെടുത്ത് എഴുതിത്തീര്‍ത്ത് സ്‌ക്രിപറ്റ് പൂജിച്ചാണ് തിരികെ വരുന്നതെന്നും സിജി അഭിമുഖത്തില്‍ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ