'ഹൃദയത്തിന്റെ രാജകുമാരി', അദിതിയെ ചേര്‍ത്തു പിടിച്ച് സിദ്ധാര്‍ത്ഥ്; സന്തോഷം പങ്കുവച്ച് താരങ്ങള്‍

‘പ്രജാപതി’, ‘സൂഫിയും സുജാതയും’ എന്നീ രണ്ട് ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് അദിതി റാവു ഹൈദരി. ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരത്തിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ഇതിനിടെ അദിതിയുടെ പ്രണയത്തെ കുറിച്ചാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചായിക്കിയിരിക്കുന്നത്.

നടന്‍ സിദ്ധാര്‍ത്ഥും അദിതിയും പ്രണത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അദിതിയുടെ ജന്മദിനത്തില്‍ താരത്തെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ടുള്ള സിദ്ധാര്‍ത്ഥിന്റെ പോസ്റ്റ് ആണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്. തന്റെ ഹൃദയത്തിന്റെ രാജകുമാരിക്ക് ജന്മദിനാശംസകള്‍ എന്നാണ് നടന്‍ കുറിച്ചിരിക്കുന്നത്.

”ഹൃദയത്തിന്റെ രാജകുമാരിയ്ക്ക് ജന്മദിനാശംസകള്‍. ചെറുതും വലുതും ഇതുവരെ കാണാത്തതുമായ എല്ലാ സ്വപ്നങ്ങളും യാഥാര്‍ഥ്യമാകാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു. ഓരോ യാത്രയും മികച്ചതാകട്ടെ. ഇതുവരെ ആരും കാണാത്തതും എല്ലായിപ്പോഴും സത്യമാവും, നിനക്ക് വേണ്ടി എന്തിനും ഞാന്‍ കൂടെയുണ്ട്.”

”സൂര്യനെ ചുറ്റിപ്പറ്റിയുള്ള യാത്ര മികച്ചതാക്കൂ.. ഒരു ചട്ടക്കൂട്ടിനുള്ളില്‍ നിന്ന് കൊണ്ട് വളരാന്‍ ശ്രമിക്കരുത്” എന്നാണ് സിദ്ധാര്‍ത്ഥ് പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്. ഇരുവരും പ്രണയത്തിലാണ് എന്നുള്ളത് ഈ പോസ്റ്റിലൂടെ പറയാതെ പറയുകയാണ് ചെയ്തിരിക്കുന്നത് എന്നാണ് ആരാധകരുടെ കണ്ടെത്തലുകള്‍.

നേരത്തെ സിദ്ധാര്‍ത്ഥിന്റെ ജന്മദിനത്തില്‍ അദിതി പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടിയിരുന്നു. ”മാന്ത്രിക കുതിരകളെയും സ്വപ്നങ്ങളെയും പിന്തുടരുന്നവന് പിറന്നാള്‍ ആശംസകള്‍” എന്നാണ് അദിതി കുറിച്ചത്. അന്ന് മുതല്‍ താരങ്ങളുടെ പ്രണയത്തിന്റെ ഗോസിപ്പുകള്‍ എത്തിയെങ്കിലും ഇരുവരും ഇതില്‍ പ്രതികരിച്ചിട്ടില്ല.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ