തരംഗമായി 'ബോസി'ന്റെ ഇന്‍ട്രൊ രംഗം; ഏഴ് മില്യണ്‍ വ്യൂസ് പിന്നിട്ട് യൂട്യൂബ് വീഡിയോ

2020ലെ മമ്മൂട്ടിയുടെ മാസ് എന്റര്‍ടെയ്‌നര്‍ ഷൈലോക്കിലെ ഇന്‍ട്രൊഡക്ഷ്ന്‍ രംഗത്തിന് യൂട്യൂബില്‍ ലഭിക്കുന്നത് മികച്ച പ്രതികരണം. ‘ബോസി’ന്റെ ഇന്‍ട്രോ രംഗത്തിന് യുട്യൂബില്‍ ഇതുവരെ ലഭിച്ചിരിക്കുന്നത് 71 ലക്ഷത്തിലേറെ കാഴ്ചകളാണ്. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്സ് തന്നെയാണ് തങ്ങളുടെ യുട്യൂബ് ചാനലിലൂടെ 2020 ഏപ്രിലില്‍ ഈ വീഡിയോ അപ്ലോഡ് ചെയ്തത്. 70,000ല്‍ ഏറെ ലൈക്കുകളും മൂവായിരത്തിലേറെ കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആയിരുന്നു.

17.80 കോടിയാണ് ചിത്രത്തിന്റെ ബജറ്റെന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ് നേരത്തേ പറഞ്ഞിരുന്നു. പുറത്തിറങ്ങി ആദ്യ രണ്ടാഴ്ച കൊണ്ട് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചെന്നും നിര്‍മ്മാതാവ് അറിയിച്ചിരുന്നു. രാജ്കിരണ്‍, മീന, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ബൈജു, ഹരീഷ് കണാരന്‍, ജോണ്‍ വിജയ്, ബിബിന്‍ ജോര്‍ജ് തുടങ്ങി വലിയ താരനിരയും അണിനിരന്ന ചിത്രമായിരുന്നു ഇത്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ