മുണ്ടു മടക്കിക്കുത്തി മെഗാസ്റ്റാര്‍; 'ഷൈലോക്കി'ലെ മമ്മൂട്ടിയുടെ പുതിയ ലുക്ക്

അജയ് വാസുദേവ് ഒരുക്കുന്ന “ഷൈലോക്കി”ലെ മമ്മൂട്ടിയുടെ പുതിയ ലുക്ക് പുറത്ത്. സിനിമയുടെ തിരക്കഥാകൃത്തുകളിലൊരാളായ ബിബിന്‍ മോഹനാണ് ലൊക്കേഷന്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. കൂളിങ് ഗ്ലാസ് അണിഞ്ഞ്, ചെക്ക് ഷര്‍ട്ട് ധരിച്ച്, മുണ്ട് മടക്കിക്കുത്തിയുള്ള മാസ് ലുക്കിലാണ് മമ്മൂട്ടി.

“രാജാധിരാജ”, “മാസ്റ്റര്‍പീസ്” എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഷൈലോക്ക്. ദ മണി ലെന്‍ഡര്‍ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തില്‍ പലിശക്കാരന്റെ റോളിലാണ് മമ്മൂട്ടി എത്തുക. ആക്ഷന്‍, തമാശ, ഇമോഷന്‍സ് എന്നിങ്ങനെ എല്ലാ കൊമേഷ്യല്‍ ചേരുവകളും നിറഞ്ഞ ഫാമിലി എന്റര്‍ടെയ്‌നാറായാണ് ചിത്രം ഒരുങ്ങുന്നത്.

തമിഴ് താരം രാജ് കിരണും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മീനയാണ് നായിക. നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. രണ്‍ദിവ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപീസുന്ദറാണ്.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...