'ആര്‍.ആര്‍.ആര്‍.' ഒരു ഗേ ലൗ സ്‌റ്റോറിയാണെങ്കില്‍ എന്താണ് കുഴപ്പം? റസൂല്‍ പൂക്കുട്ടിക്ക് മറുപടിയുമായി ബാഹുബലി നിര്‍മ്മാതാവ്

‘ആര്‍.ആര്‍.ആര്‍’ ഗേ ചിത്രമെന്ന റസൂല്‍ പൂക്കുട്ടിയുടെ വിവാദ ട്വീറ്റിനെതിരെ പ്രതികരണവുമായി ബഹുബലി നിര്‍മാതാവ് ശോഭു യര്‍ലഗട. ‘ആര്‍.ആര്‍.ആര്‍.’ സ്വവര്‍ഗപുരുഷപ്രേമികളുടെ കഥയാണെങ്കില്‍ എന്താണ് കുഴപ്പമെന്നാണ് ശോഭു യര്‍ലഗട ചോദിക്കുന്നത്. ആര്‍.ആര്‍.ആര്‍.’ ഒരു ഗേ ലൗ സ്‌റ്റോറിയാണെന്ന് എനിക്ക് തോന്നുന്നില്ല. എന്നാല്‍ ആണെങ്കില്‍ പോലും അതില്‍ എന്താണ് കുഴപ്പം? അതൊരു മോശം കാര്യമാണോ? എങ്ങിനെയാണ് നിങ്ങള്‍ക്ക് ഇത് വച്ച് സമര്‍ഥിക്കാന്‍ സാധിക്കുന്നത്.

നിങ്ങളുടേത് പോലെ ഇത്രയും നേട്ടങ്ങള്‍ കൊയ്ത ഒരാള്‍ ഇത്രയും തരം താഴുന്നത് കാണുന്നതില്‍ അതിയായ നിരാശയുണ്ട്- ശോഭു യര്‍ലഗട റസൂല്‍ പൂക്കുട്ടി  ട്വീറ്റിന് മറുപടിയായി  കുറിച്ചു. ചിത്രത്തെ മാലിന്യമെന്ന് വിശേഷിപ്പിച്ച മുനീഷ് ഭരദ്വാജിന്റെ ട്വീറ്റിന് മറുപടിയായിയായാണ് റസൂല്‍ പൂക്കുട്ടി  ട്വീറ്റ് ചെയ്തത്.

കഴിഞ്ഞദിവസം രാത്രി ‘ആര്‍.ആര്‍.ആര്‍’ എന്നു പേരുള്ള മാലിന്യത്തിന്റെ 30 മിനിറ്റ് കണ്ടു എന്നായിരുന്നു മുനിഷ് ട്വീറ്റ് ചെയ്തത്. അതിന് മറുപടിയായാണ് റസൂല്‍ പൂക്കുട്ടിയുടെ പരാമര്‍ശങ്ങള്‍ വന്നത്.’ആര്‍.ആര്‍.ആര്‍.’ ഒരു ഗേ (സ്വവര്‍ഗ പുരുഷപ്രേമികളുടെ) ചിത്രമാണ്. കൂടാതെ നായിക ആലിയ ഭട്ടിന്റെ കഥാപാത്രത്തെ കാഴ്ച്ചവസ്തുവായി വിശേഷിപ്പിക്കുകയും ചെയ്തുവെന്നാണ്  റസൂല്‍ പൂക്കുട്ടി  ട്വീറ്റ് ചെയ്തത്.

ഓ.ടി.ടിയില്‍ റിലീസായ ശേഷം സിനിമ കണ്ട ചില വിദേശികള്‍ ഇത് ഗേ ചിത്രമാണെന്ന് അഭിപ്രായപ്പെട്ടത് വാര്‍ത്തയായിരുന്നു. ജൂനിയര്‍ എന്‍.ടി.ആറിന്റെയും രാം ചരണിന്റെയും കഥാപാത്രങ്ങള്‍ സ്വവര്‍ഗാനുരാഗികള്‍ ആണെന്നാണ് അവര്‍ വിലയിരുത്തിയത്. ‘ആര്‍.ആര്‍.ആര്‍.’ ഒരു തെന്നിന്ത്യന്‍ സിനിമയാണ്. അതില്‍ ഏറ്റവും വലിയ ആകര്‍ഷണം സ്വവര്‍ഗാനുരാഗികളായ നായകന്‍മാരാണ്, എന്നിങ്ങനെയായിരുന്നു അന്ന് പ്രചരിച്ച കമന്റുകള്‍.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ