ഞാന്‍ ഇടയ്‌ക്കൊന്ന് ഉറങ്ങിപ്പോയി, അപ്പോഴേക്ക് ഡാഡി പോയി.. എന്നെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ചിന്ത: ഷൈന്‍ ടോം ചാക്കോ

വാഹനാപകടത്തില്‍ പരിക്കേറ്റ നടന്‍ ഷൈന്‍ ടോം ചാക്കോയും അമ്മ മരിയയും തൃശൂര്‍ സണ്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ തുടരുന്നു. ഇന്നലെ രാത്രിയാണ് ഇരുവരെയും പ്രത്യേക ആംബുലന്‍സില്‍ തൃശൂരില്‍ എത്തിച്ചത്. വിദേശത്തുള്ള മക്കള്‍ കൂടി എത്തിയ ശേഷമാകും പിതാവ് സിപി ചാക്കോയുടെ സംസ്‌കാരം നടക്കുക.

ഇടയ്ക്ക് താന്‍ ഉറങ്ങി പോയപ്പോഴേക്കും വല്ലാത്ത കാഴ്ചയാണ് കാണേണ്ടി വന്നത് എന്നാണ് ഷൈന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ”തൃശൂരില്‍ നിന്ന് കയറിയത് മുതല്‍ എന്തൊക്കെ തമാശ ഡാഡി പറഞ്ഞു. പാലക്കാട്ട് നിന്ന് ഒരുമിച്ച് ഭക്ഷണം കഴിച്ചു. ഇടയ്‌ക്കൊന്ന് ഞാന്‍ ഉറങ്ങിപ്പോയി. അപ്പോഴേക്ക് ഡാഡി പോയി. ഡാഡിക്ക് എന്നെ കുറിച്ചായിരുന്നു എപ്പോഴും ആലോചന.”

”എപ്പോഴും എന്നോട് പറഞ്ഞു കൊണ്ടേയിരിക്കും, ഇങ്ങനെയൊരു വല്ലാത്ത കാഴ്ചയാണല്ലോ കാണേണ്ടി വരുന്നത്” എന്നാണ് ഷൈന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം, ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ ധര്‍മപുരിക്കടുത്ത് നല്ലംപള്ളിയില്‍ ഇന്നലെ രാവിലെ ആറിനായിരുന്നു അപകടം. ഷൈനിന്റെ ഇടത് തോളിന് സാരമായി പരുക്കേറ്റു.

സഹോദരന്‍ ജോ ജോണ്‍ ചാക്കോ, അമ്മ മരിയ കാര്‍മല്‍ എന്നിവര്‍ക്കും വാഹനം ഓടിച്ച അനീഷിനും പരുക്കുണ്ട്. ലഹരിമുക്ത ചികിത്സയ്ക്കായി വ്യാഴാഴ്ച രാത്രി പത്തിനാണ് ഷൈന്‍ കൊച്ചിയില്‍ നിന്നും ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. തൃശൂരിലെത്തി മാതാപിതാക്കളെയും സഹോദരനെയും കൂട്ടി പോകുകയായിരുന്നു.

Latest Stories

'സ്ഥാനാര്‍ത്ഥിത്വത്തില്‍ സ്വയം ഔചിത്യം പാലിക്കണമായിരുന്നു, പാര്‍ട്ടിയെ കടന്നാക്രമിക്കുന്നത് ഒഴിവാക്കാന്‍ നടപടി വേണമായിരുന്നു' എം വി ഗോവിന്ദന് പരോക്ഷവിമര്‍ശനവുമായി എം എ ബേബി

പ്രണയം നിരസിച്ച 16കാരിയെ കുത്തിപരിക്കേൽപ്പിച്ചു; കഴുത്തിന് പരിക്കേറ്റ പെൺകുട്ടി ചികിത്സയില്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ രണ്ട് ജില്ലകളിലും യെല്ലോ അലര്‍ട്ട്

ഇന്‍ഡിഗോ വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജനെതിരെ അന്വേഷണം, കേസ് എഴുതി തള്ളാനാവില്ലെന്ന് കോടതി

‘ശ്രീലേഖ എഴുതിയത് മുൻപ് വായിച്ചിട്ടില്ല, കഥയുമായി ഒരു സാമ്യവുമില്ല'; കഥ മോഷ്‌ടിച്ചെന്ന ആരോപണം തള്ളി ദൃഢം സിനിമയുടെ സംവിധായകൻ

വെള്ളയും നീലയും നിറത്തിലുള്ള എല്ലാ ബസുകളും ഓർഡിനറിയല്ല, സൗജന്യ യാത്ര നിഷേധിക്കാനായി സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല; വിശദീകരണവുമായി കെഎസ്ആർടിസി

ഫോണിൽ അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറിക്കെതിരെ ഏരിയ കമ്മിറ്റി അംഗമായ പെൺകുട്ടിയുടെ പരാതി

സംസ്ഥാനത്ത് ഈ മാസം റിപ്പോർട്ട് ചെയ്തത് 70 ഷിഗെല്ല കേസുകള്‍, 5 മരണം : മന്ത്രി കെ. മുരളീധരന്‍

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചെന്ന് പറഞ്ഞിട്ടില്ല, പരാതി വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന്'; ടിനി ടോമിന്റെ മൊഴിയെടുത്തു

രാഹുൽ സദാശിവന്റെ 'ഒടിയൻ' എത്തുന്നു; പ്രധാനകഥാപാത്രങ്ങളായി പൃഥ്വിരാജും മഞ്ജു വാര്യരും; ടൈറ്റിൽ പോസ്റ്റർ പുറത്ത്