മധുരരാജയ്‌ക്കൊപ്പം ഷിബുവിന്റെ ട്രെയിലറും തീയേറ്ററുകളില്‍

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയുമായെത്തുന്ന “ഷിബു”വിന്റെ ട്രെയിലര്‍ മധുരരാജയ്‌ക്കൊപ്പം റിലീസ് ചെയ്യും.

നായകകഥാപാത്രമായ ഷിബുവിന്റെ സിനിമാമോഹവും ഡോക്ടറായ കല്യാണിയോടുള്ള പ്രണയവുമാണ് സിനിമയുടെ പശ്ചാത്തലം. സത്യന്‍ അന്തിക്കാട് സിനിമകളുടെയും ലാല്‍ ജോസ് സിനിമകളുടെയുമൊക്കെ ആരാധകനായ നായകന്‍ സിനിമ പഠിക്കാന്‍ പോകുന്നതും അതിനിടയില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും ആണ് ഷിബുവിന്റെ പ്രമേയം.

ഹാസ്യത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖമായ കാര്‍ത്തിക് രാമകൃഷ്ണനാണ്. ഞാന്‍ പ്രകാശനിലൂടെ ശ്രദ്ധേയയായ അഞ്ജു കുര്യന്‍ ആണ് നായിക.32ാം അദ്ധ്യായം 23ാം വാക്യം എന്ന ചിത്രമൊരുക്കിയ അര്‍ജുനും ഗോകുലും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

സലിംകുമാര്‍, ബിജു കുട്ടന്‍, അല്‍താഫ് സലിം, ഹരിത നായര്‍ തുടങ്ങിയവര്‍ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഹാപ്പി വെഡ്ഡിംഗ് എന്ന സര്‍പ്രൈസ് ഹിറ്റിന് തിരക്കഥ ഒരുക്കിയ പ്രണീഷ് വിജയനാണ് ഷിബുവിന്റെയും രചന. ഗായകന്‍ സച്ചിന്‍ വാര്യരാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. സജിത് പുരുഷന്‍ ആണ് ഛായാഗ്രാഹകന്‍. നിര്‍മ്മാണം കാര്‍ഗൊ സിനിമാസ്.

മധുരരാജ “ഒരു കംപ്ലീറ്റ് പാക്കേജ്”

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ