ഷാരൂഖിന്റെ വീട്ടില്‍ മോഷണം? മന്നത്തിലെ 25 ലക്ഷം വിലമതിക്കുന്ന നെയിം പ്ലേറ്റ് കാണാനില്ല

ഷാരൂഖ് ഖാന്റെ ബാന്ദ്രയിലെ ‘മന്നത്ത്’ എന്ന പ്രശസ്ത വസതിയുടെ ഗേറ്റിലുള്ള നെയിംപ്ലേറ്റ് കാണാനില്ല എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. നിരവധി ആരാധകരാണ് നെയിംപ്ലേറ്റ് കാണാനില്ലെന്ന കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ ഭാര്യ ഗൗരി ഖാന്‍ ആണ് നെയിംപ്ലേറ്റ് ഡിസൈന്‍ ചെയ്തത്. 25 ലക്ഷമാണ് ഇതിന്റെ വില. ഈ നെയിം പ്ലേറ്റ് മോഷണം പോയതാകാമെന്നാണ് സംശയം.

ഷാരൂഖിന്റെ പുതിയ ചിത്രം ‘പത്താനാ’യുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒരു ട്രെയ്ലര്‍ പോലും റിലീസ് ചെയ്യാത്ത സിനിമയുടെ ഒടിടി അവകാശം റെക്കോര്‍ഡ് തുകയ്ക്കാണ് നല്‍കിയിരിക്കുന്നത്. 200കോടി രൂപയ്ക്ക് ആമസോണ്‍ പ്രൈമാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ യാഷ് രാജ് പ്രൊഡക്ഷന്‍സ് ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല

2023 ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്യുന്നത് . സിദ്ധാര്‍ഥ് ആനന്ദ് സംവിധാനമൊരുക്കുന്ന ചിത്രത്തില്‍ ജോണ്‍ അബ്രഹാം, ദീപിക പദുക്കോണ്‍ എന്നിവരാണ് സഹതാരങ്ങള്‍.

കൂടാതെ 2023 ഡിസംബര്‍ 23ന് റിലീസിനൊരുങ്ങുന്ന ‘ഡുങ്കി’യിലും ഷാരൂഖ് ഖാന്‍ ഒപ്പുവെച്ചിട്ടുണ്ട്. ജിയോ സ്റ്റുഡിയോസും റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റും രാജ്കുമാര്‍ ഹിരാനി ഫിലിംസും ചേര്‍ന്നൊരുക്കുന്ന സിനിമയില്‍ തപ്‌സി പന്നുവാണ് നായിക.

Latest Stories

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല