'ഗ്രീഷ്മയ്ക്ക് ഐഡിയ കിട്ടിയത് റോഷാക്കില്‍ നിന്നാണോ'; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി 'സീത'യും സിനിമയും

ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം ചേര്‍ത്ത് കൊല്ലാനുള്ള ആശയം പ്രതി ഗ്രീഷ്മയ്ക്ക് കിട്ടിയത് ‘റോഷാക്ക്’ സിനിമയില്‍ നിന്നാണോ എന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ. റോഷാക്കില്‍ ബിന്ദു പണിക്കര്‍ അവതരിപ്പിച്ച സീത എന്ന കഥാപാത്രത്തം ജഗദീഷ് അവതരിപ്പിച്ച പൊലീസ് കഥാപാത്രത്തെ കുടിക്കുന്ന വെള്ളത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയാണ് കൊല്ലുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ സിനിമ ആയതിനാല്‍ റോഷാക്ക് ആണോ ഗ്രീഷ്മയുടെ പ്രചോദനം എന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍. സിനിമാ ചര്‍ച്ചകള്‍ നടക്കുന്ന ‘സിനെഫൈല്‍’ ഗ്രൂപ്പിലെ പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.

”ഗ്രീഷ്മയ്ക്ക് ഐഡിയ കിട്ടിയത് റോഷാക്കില്‍ നിന്നാവും അല്ലേ?” എന്നാണ് ഗ്രൂപ്പില്‍ എത്തിയ ഒരു പോസ്റ്റ്. നിരവധി രസകരമായ കമന്റുകളും സിനിമയെ സിനിമയായി തന്നെ കാണണം എന്ന കമന്റുകളും പോസ്റ്റിന് ലഭിക്കുന്നുണ്ട്. മാത്രമല്ല കൊന്ന് കുഴിച്ച് മൂടിയതാണെങ്കില്‍ ദൃശ്യം മോഡല്‍ എന്ന് പറയാമായിരുന്നു എന്നും കമന്റുകളുണ്ട്.

കഷായത്തില്‍ കാപ്പിക് എന്ന കീടനാശിനി കലര്‍ത്തിയാണ് ഷാരോണിനെ ഗ്രീഷ്മ കൊന്നത്. ഇത് ക്രൈബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചിരുന്നു. ഫോണിലെ ഇന്റര്‍നെറ്റ് സെര്‍ച്ച് ഹിസ്റ്ററിയില്‍ കോപ്പര്‍ സള്‍ഫേറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ തിരഞ്ഞത് പൊലീസ് കണ്ടെടുത്തിരുന്നു.

ഇത് മുന്‍നിര്‍ത്തിയുള്ള ശാസ്ത്രീയ ചോദ്യം ചെയ്യലിലാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. മറ്റൊരാളുമായി ഫെബ്രുവരിയില്‍ വിവാഹം നിശ്ചയിച്ചതിനാല്‍ ഷാരോണിനെ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്നാണ് വിവരം. അതേസമയം, ചോദ്യം ചെയ്യലിനായി നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ഗ്രീഷ്മ ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയിലാണ്.

Latest Stories

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'

'എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തുടര്‍ നടപടി, പിഎം ശ്രീയില്‍ ഒപ്പിട്ട് ഈ പ്രതിസന്ധി ഉണ്ടാക്കിയത് കഴിഞ്ഞ ഗവണ്‍മെന്റ്'; എന്‍ ഷംസുദ്ദീന്‍

ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധം: ഇ.പി. ജയരാജനെതിരെ എസ്‌ഐടി അന്വേഷണം

'പ്രിയദർശിനി ബസിൽ ടിക്കറ്റിന് പണം തരാൻ യാത്രക്കാരി തയാറായാലും വാങ്ങില്ല, അത് പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും'; മന്ത്രി സിപി ജോൺ