തമിഴില്‍ ക്ലിക്ക് ആവാതെ ഷെയ്ന്‍, 'മദ്രാസ്‌കാരന്‍' നേടിയത് വെറും 80 ലക്ഷം; ഇനി ഒ.ടി.ടിയിലേക്ക്

തമിഴില്‍ ശോഭിക്കാനാവാതെ നടന്‍ ഷെയ്ന്‍ നിഗം. ഈ വര്‍ഷം ആദ്യം തിയേറ്ററുകളിലെത്തിയ ഷെയ്ന്‍ നിഗം ചിത്രമാണ് ‘മദ്രാസ്‌കാരന്‍’. തിയേറ്ററില്‍ ശോഭിക്കാനാവാത്ത മദ്രാസ്‌കാരന്റെ ഒ.ടി.ടി സ്ട്രീമിങ് തിയതിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജനുവരി 10ന് ആണ് ചിത്രം റിലീസ് ചെയ്തത്. ഫെബ്രുവരിയിലാണ് മദ്രാസ്‌കാരന്‍ ഒ.ടി.ടിയില്‍ എത്തുന്നത്.

ആഹാ തമിഴ് എന്ന പ്ലാറ്റ്‌ഫോമില്‍ ഫെബ്രുവരി 7ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. ബോക്‌സ് ഓഫീസില്‍ വെറും 80 ലക്ഷം രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്. സത്യ എന്ന കഥാപാത്രമായാണ് ഷെയ്ന്‍ സിനിമയില്‍ വേഷമിട്ടത്. തമിഴിലെ അരങ്ങേറ്റം താരം മികച്ചതാക്കി എന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയെങ്കിലും ബോക്‌സ് ഓഫീസില്‍ അത് പ്രതിഫലിച്ചില്ല.

തെലുങ്ക് നടി നിഹാരിക കൊനിഡെലയാണ് ചിത്രത്തില്‍ നായികയായത്. വാലി മോഹന്‍ ദാസ് ആണ് ചിത്രം സംവിധാനം ചെയ്തത്. കലൈയരസന്‍, ഐശ്വര്യ ദത്ത, കരുണാസ്, പാണ്ഡിരാജന്‍, സൂപ്പര്‍ സുബ്ബരയന്‍, ഗീത കൈലാസം, ലല്ലു, ദീപ ശങ്കര്‍, ഉദയരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

അതേസമയം, ബര്‍മുഡ, ആയിരതൊന്നാം രാവ്, പൈങ്കിളി എന്നീ ചിത്രങ്ങളാണ് ഷെയ്‌നിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. ബര്‍മുഡയുടെ റിലീസ് പ്രതിസന്ധിയിലാണ്. കഴിഞ്ഞ വര്‍ഷം ലിറ്റില്‍ ഹാര്‍ട്‌സ് എന്ന ചിത്രമാണ് ഷെയ്‌നിന്റെതായി റിലീസ് ചെയ്തത്. ഈ ചിത്രവും ബോക്‌സ് ഓഫീസില്‍ വിജയിച്ചിരുന്നില്ല.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ