പോസ്റ്ററില്‍ എനിക്ക് കൂടുതല്‍ പ്രാധാന്യം വേണം, എഡിറ്റിംഗ് അമ്മയെയും കാണിക്കണം, വിചിത്ര ആവശ്യങ്ങളുമായി ഷെയ്ന്‍ നിഗം, നിര്‍മ്മാതാവിന് എഴുതിയ കത്ത് പുറത്ത്

നടന്‍ ഷെയ്ന്‍ നിഗത്തിന്റെ വിലക്കിന് ഇടയാക്കിയ കത്ത് പുറത്ത്. വിചിത്ര ആവശ്യങ്ങളുന്നയിച്ച് ഷെയ്ന്‍ നിര്‍മ്മാതാവ് സോഫിയ പോളിന് അയച്ച കത്താണ് പുറത്ത് വന്നത്. എഡിറ്റിങ് തന്നെയും അമ്മയെയും കാണിക്കണം, സിനിമാ പോസ്റ്ററില്‍ പ്രമോഷനില്‍ തനിക്ക് പ്രാമുഖ്യം വേണം തുടങ്ങിയവയാണ് കത്തിലെ പ്രധാന ആവശ്യം.

സിനിമയുടെ പ്രവര്‍ത്തങ്ങളെ തടസപെടുത്തുന്നു എന്ന് കാണിച്ചു നിര്‍മ്മാതാവ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നല്‍കിയിരുന്നു. സിനിമാ സെറ്റുകളിലെ മോശം പെരുമാറ്റത്തെ കുറിച്ച് ആവര്‍ത്തിച്ചുള്ള പരാതികളെത്തുടര്‍ന്ന് നടന്മാരായ ഷെയ്ന്‍ നിഗത്തിനും ശ്രീനാഥ് ഭാസിക്കും ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരളയും (ഫെഫ്ക) കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സംയുക്തമായി വിലക്ക് പുറപ്പെടുവിച്ചിരുന്നു.

അതേസമയം, ഷെയ്നും ശ്രീനാഥും സിനിമാ സെറ്റുകളില്‍ പലപ്പോഴും മയക്കുമരുന്നിന്റെ സ്വാധീനത്തിലാണെന്നും, ഇത് അതാത് സിനിമാ നിര്‍മ്മാതാക്കള്‍ക്കും അവരുടെ അണിയറപ്രവര്‍ത്തകര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും നിര്‍മ്മാതാവും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് മേധാവിയുമായ എം. രഞ്ജിത്ത് ആരോപിച്ചു.

സിനിമാ സെറ്റുകളില്‍ ചില അഭിനേതാക്കള്‍ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി ഫെഡറേഷന്‍ അടുത്തിടെ പരാതി ഉന്നയിച്ചിരുന്നു. ഇത് സിനിമാ വ്യവസായത്തിന് വലിയ ഭീഷണിയായി മാറിയിരിക്കുന്നു.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, നഹാസ് ഹിദായത്തിന്റെ വരാനിരിക്കുന്ന ചിത്രമായ RDX-ന്റെ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയതിനെ തുടര്‍ന്ന് ഷെയ്ന്‍ നിഗം വീണ്ടും വിവാദത്തിന് തിരികൊളുത്തിയിരുന്നു. ലാല്‍, ബാബു ആന്റണി തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ സന്നിഹിതരായിരിക്കെ ഷെയ്ന്‍ ഇറങ്ങിപ്പോയതോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് നിലച്ചു.

Latest Stories

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്