'ഛോട്ടാ മുംബൈയുടെ ഷൂട്ടിംഗിന് ശേഷം എനിക്ക് മണിയന്‍ പിള്ള രാജുവിനോട് ഇഷ്ടം തോന്നി, പ്രണയ ലേഖനം വരെ എഴുതി'; ഷക്കീല

നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജുവിനോട് തനിക്ക് പ്രണയമായിരുന്നു എന്ന് നടി ഷക്കീല. അടുത്തിടെ ഒരു ടിവി ഷോയ്ക്കിടെ ഷക്കീല തന്നെയാണ് തന്റെ പ്രണയകഥ വെളിപ്പെടുത്തിയത്. താന്‍ ഈ കാര്യം പറഞ്ഞു രാജുവിനു പ്രണയലേഖനവും അയച്ചിരുന്നു എന്നും എന്നാല്‍ തന്റെ പ്രണയം അദ്ദേഹം നിരാകരിച്ചു എന്നും ഷക്കീല പറഞ്ഞു. മണിയന്‍പിള്ള രാജു നിര്‍മ്മിച്ച ഛോട്ടാ മുംബൈ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് പ്രണയം തോന്നിയതെന്നാണ് ഷക്കീല പറയുന്നത്.

“2007ല്‍ ഛോട്ടാ മുംബൈയുടെ ചിത്രീകരണം നടക്കുന്നതിനിടെ എന്റെ അമ്മ രോഗബാധിതയായി. അടിയന്തരമായി ശസ്ത്രക്രിയ വേണ്ടിവന്നു. ഒരുപാട് പണം വേണ്ടിവന്നിരുന്നു. ഞാന്‍ ഉടനെ നിര്‍മാതാവ് മണിയന്‍പിള്ള രാജുവിനെ പോയി കണ്ടു. ഞാന്‍ അഭിനയിക്കേണ്ട രംഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നില്ലെങ്കിലും അദ്ദേഹം എനിക്കുള്ള പ്രതിഫലം മുന്‍കൂറായി നല്‍കി. വലിയൊരു സഹായമായിരുന്നു എനിക്കത്. അന്ന് മുതല്‍ അദ്ദേഹത്തോട് വല്ലാത്തൊരു ഇഷ്ടം എനിക്ക് തോന്നി തുടങ്ങിയിരുന്നു. ഞാന്‍ അദ്ദേഹത്തിന് ഒരു പ്രണയലേഖനം എഴുതുക വരെ ചെയ്തു. എന്നാല്‍, ഇന്നുവരെ ആ കത്തിനോട് അദ്ദേഹം പ്രതികരിച്ചിട്ടില്ല” ഷക്കീല പറഞ്ഞു.

എന്നാല്‍ അതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് മണിയന്‍പിള്ള രാജു പ്രതികരിച്ചത്. “ഷൂട്ടിങ്ങിനിടെ അമ്മയുടെ ശസ്ത്രക്രിയക്കുവേണ്ടി പണം നല്‍കിയ കാര്യം സത്യമാണ്. എന്നാല്‍, അവര്‍ക്ക് എന്നോട് പ്രണയമുണ്ടായിരുന്നോ എന്നൊന്നും അറിയില്ല. അവര്‍ സ്വന്തം വാഹനത്തില്‍ ഷൂട്ടിങ്ങിന് വരും. കഴിഞ്ഞാല്‍ അതുപോലെ മടങ്ങിപ്പോവുകയും ചെയ്യും. അതായിരുന്നു പതിവ്. അവര്‍ പറഞ്ഞതുപോലെ എനിക്ക് പ്രണയ ലേഖനം കിട്ടിയിട്ടൊന്നുമില്ല” രാജു പറഞ്ഞു.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ