'ആട് ഒന്നാം ഭാഗം പരാജയപ്പെടുത്തിയവര്‍ക്ക് നന്ദി'

ഷാജി പാപ്പന്‍ എന്ന കഥാപാത്രം ഏറ്റെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിച്ച് നായകന്‍ ജയസൂര്യ. കൊച്ചി ലുലു മാളില്‍ നടന്ന ആട് 2വിന്റെ സക്‌സസ് പാര്‍ട്ടിയിലാണ് ജയസൂര്യ ആരാധകര്‍ക്ക് നന്ദി പറഞ്ഞത്. ആടിന്റെ ആദ്യഭാഗമായ “ആട് ഒരു ഭീകരജീവിയാണ്” തിയറ്ററുകളില്‍ വന്‍ പരാജയമായിരുന്നു. എന്നാല്‍ ആ ചിത്രം ഫ്ളോപ്പാക്കി തന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദേഹം പറഞ്ഞു. സിനിമയുടെ ഒന്നാം ഭാഗം ഹിറ്റായിരുന്നുവെങ്കില്‍ രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിക്കില്ലായിരുന്നു. മലയാള സിനിമയില്‍ ആദ്യമായിരിക്കും പൊട്ടിയ പടത്തിന്റെ ആദ്യഭാഗം വരുന്നതും അത് ഹിറ്റാകുന്നതും. മലയാള സിനിമയുടെ ചരിത്രത്തില്‍ പ്രേക്ഷകരുടെ നിര്‍ബന്ധപ്രകാരം ജനിച്ച സിനിമയാണ് ആട് 2. സിനിമ കാണാത്തവര്‍ സ്‌കൂളും കോളജും കട്ട് ചെയ്തിട്ടാണെങ്കിലും സിനിമ കാണണമെന്നും ജയസൂര്യ പറഞ്ഞു.

സിനിമ റിലീസ് ചെയ്ത ആദ്യദിനം യുവാക്കളുടെ അനിയന്ത്രിതതിരക്കാണ് തീയേറ്ററുകളില്‍ അനുഭവപ്പെട്ടതെങ്കില്‍ കഴിഞ്ഞ ദിവസം മുതല്‍ കുടുംബപ്രേക്ഷകരുടെ ഒഴുക്കാണ് കാണാന്‍ സാധിക്കുന്നത്. പല കേന്ദ്രങ്ങളിലും രാത്രി വൈകിയുള്ള സ്പെഷ്യല്‍ ഷോസും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ആദ്യഭാഗത്തേക്കാള്‍ നിലവാരം പുലര്‍ത്തുന്നതിനാലും നിലയ്ക്കാത്ത ചിരി പടര്‍ത്തുന്നതിനാലും ഒന്നിലേറെ തവണ ചിത്രം കാണാന്‍ തിയേറ്ററില്‍ എത്തുന്നവരുമുണ്ട്. രണ്ടാം വരവിലാണ് ആട് ശരിക്കും ഭീകരജീവിയായതെന്നു പ്രേക്ഷകര്‍ തന്നെ പറയുന്നു. മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ആദ്യ ഭാഗത്തിന്റെ നിര്‍മ്മാതാക്കളായ ഫ്രൈഡേ ഫിലിം ഹൗസ് തന്നെയാണ് ആട് 2വും നിര്‍മ്മിച്ചിരിക്കുന്നത്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ