അങ്ങനെ ഷാജി പാപ്പന്റെ രണ്ടാം വരവ് തിയതി പ്രഖ്യാപിച്ചു

സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ഹിറ്റായ കഥാപാത്രമാണ് ജയസൂര്യയുടെ ഷാജി പാപ്പന്‍. മിഥുന്‍ മാനുവലിന്റെ ആട് കണ്ട് ചിരിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട സിനിമയായിട്ടും തിയേറ്ററുകളില്‍ കളക്ഷന്‍ വിജയം നേടാന്‍ ചിത്രത്തിന് സാധിച്ചില്ല. ഈ കുറവ് പരിഹരിക്കാന്‍ ഷാജി പാപ്പനും പിള്ളേരും വീണ്ടും വരികയാണ്. ആട് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്.

ആട് വൈറല്‍ ഹിറ്റായ സമയത്ത് തന്നെ മിഥുന്‍ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷം ആന്‍മരിയ കലിപ്പിലാണ്, അലമാര തുടങ്ങിയ ചിത്രങ്ങള്‍ മിഥുന്റേതായി പുറത്തുവന്നെങ്കിലും ആടിന്റെ അനിശ്ചിതത്വം തുടരുകയായിരുന്നു. ഇപ്പോള്‍ സിനിമയ്ക്ക് റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. ഡിസംബര്‍ 22ന് ക്രിസ്മസ് റിലീസായിട്ടാണ് ആട് തിയേറ്ററുകളിലെത്തുന്നത്. ആടില്‍ ഷമീര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനെ ഗംഭീരമാക്കിയ വിജയ് രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുണ്ട്.

വിജയ് ബാബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

https://www.facebook.com/vijay.babu.5249/posts/10214736029216634

ആട് ആദ്യ ഭാഗത്തില്‍ അഭിനയിച്ച ആളുകള്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നത്. പിങ്കി ആടിനെ പിങ്കിയുടെ വീട്ടില്‍ ഏല്‍പ്പിക്കുന്നിടത്തായിരുന്നു ആട് ആദ്യ ഭാഗം അവസാനിച്ചത്. രണ്ടാം ഭാഗം കഥ തുടങ്ങുന്നത് എങ്ങനെയെന്ന് കാണാന്‍ ഡിസംബര്‍ 22 വരെ കാത്തിരിക്കാം.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്