ഈ ചെറ്റത്തരം ചെയ്തത് ആരായാലും നിയമപരമായി നേരിടണം, 'ഇത്രയേറെ വേദനിച്ചിട്ടും അവരുടെ വാക്കുകളില്‍ മാന്യതയുണ്ട്, ഒറ്റയ്ക്ക് ജീവിക്കുന്നവളുടെ അതിജീവനത്തിന്റെ കരുത്തുണ്ട്'; താരാ കല്യാണിന് പിന്തുണയുമായി കുറിപ്പ്

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ വ്യക്തിഹത്യ നടക്കുന്നതിനെതിരെ വളരെ വികാരാധീനയായാണ് നടി താരാ കല്യാണ്‍ പ്രതികരിച്ചത്. ഇപ്പോഴിതാ നടിക്ക് പിന്തുണയുമായി അഭിഭാഷകയും എഴുത്തുകാരിയുമായ ആര്‍. ഷാഹിന രംഗത്ത് വന്നിരിക്കുകയാണ്. സംസ്‌കാരസമ്പന്നര്‍ എന്ന് അഭിമാനിക്കുന്ന മലയാളികള്‍ക്ക് മുന്നിലാണു താരാകല്യാണ്‍ എന്ന കലാകാരി നെഞ്ചുപൊട്ടി പ്രതികരിക്കുന്നതെന്നും ഒരാളുടെ ജീവിതത്തില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഷാഹിന പറയുന്നു.

ഷാഹിനയുടെ കുറിപ്പ് വായിക്കാം:

ഈ വിഡിയോ കാണാത്തവര്‍ കാണണം. സംസ്‌കാര സമ്പന്നര്‍ എന്ന് അഭിമാനിക്കുന്ന മലയാളികള്‍ക്ക് മുന്നിലാണു താരാകല്യാണ്‍ എന്ന കലാകാരി നെഞ്ചുപൊട്ടി പോകുന്ന സങ്കടത്തില്‍ പ്രതികരിക്കുന്നത്. എങ്ങനെയാണു മനുഷ്യര്‍ ഇത്രയും അധപതിക്കുന്നത്? ആരാണു മറ്റുള്ളവരുടെ ജീവിതത്തില്‍ ഇടപെടാന്‍ നിങ്ങള്‍ക്ക് അവകാശം തന്നിരിക്കുന്നത്?

സൗഹൃദം പ്രണയം വിവാഹം. വിവാഹമോചനം തുടങ്ങി എന്തിലും ഏതിലും ലൈംഗികതയെ കാണുന്ന ചിന്താഗതി ഉണ്ടാകുന്നത് മാനസിക രോഗമാണെന്ന് തിരിച്ചറിയണം. ഒരു നിമിഷത്തെ സന്തോഷത്തിനു വേണ്ടി നിര്‍മ്മിച്ചു വിടുന്ന ഫോട്ടോ ട്രോളുകള്‍ കൊണ്ട് എന്താണവര്‍ നേടുന്നത്? ഈ വിഡിയോ കണ്ടിട്ട് വിഷമം അല്ല…ശരിക്കും കരഞ്ഞു.എത്രയെത്ര പ്രശ്‌നങ്ങളെ അതിജീവിച്ചിട്ടാകും അവര്‍ ആ കല്യാണം നടത്തിയത്. കൂട്ടിനു ആണ്‍തുണയില്ലെങ്കില്‍ എന്തും പറയാമെന്ന ധാരണയില്‍ കാണിച്ചതിനെ ന്യായീകരിക്കാന്‍ കഴിയില്ല

I hate that bastard…really.. ആദ്യയിട്ടാ ഇത്രയും രോഷത്തില്‍ എഴുതേണ്ടിവന്നത്….”ഇത്രയേറെ വേദനിച്ചിട്ടും അവരുടെ വാക്കുകളില്‍ മാന്യതയുണ്ട്. ഒറ്റയ്ക്ക് ജീവിക്കുന്നവളുടെ അതിജീവനത്തിന്റെ കരുത്തുണ്ട്.”

എന്താണീ ജീവിതത്തില്‍ സ്ത്രീകളുടെ സന്തോഷത്തിനു പുരുഷന്മാര്‍ നല്‍കുന്ന അളവുകോല്‍? വീടും കാറും എസി റൂമുംം വന്‍ സൗഹൃദവലയങ്ങളിലെ പൊട്ടിച്ചിരിയും ബാങ്ക് ബാലന്‍സും ഒക്കെയാണോ.? എങ്കില്‍ തെറ്റി….

ഒറ്റപ്പെട്ട തുരുത്തില്‍ ജീവിതത്തെ കെട്ടിയിട്ട് അഭിനയിച്ചു ജീവിക്കുന്നവര്‍ക്ക് മുകളില്‍ പറഞ്ഞ സൗഭാഗ്യത്തെ എടുത്തെറിയാന്‍ കഴിയാത്തത് സമൂഹത്തിന്റെ ഇത്തരം വിചാരണകളെ/ ലൈംഗികതയില്‍ ചേര്‍ത്തു വെയ്ക്കുന്ന ട്രോളുകളെ ഭയന്നിട്ടാണ്. കാരണം നിങ്ങളുടെ ഒക്കെ മുന്‍പില്‍ ആ സൗഭാഗ്യങ്ങളേ കാണു. അതുകൊണ്ട് തന്നെ അവള്‍ക്ക്/ അവനു എന്തിന്റെ കുറവായിട്ടാ…എന്ന് ചിന്തിക്കാനേ കഴിയൂ.

ഓരോ ജീവിതവും രഹസ്യങ്ങളുടെ കലവറയാണ്. അതിനെ അതിജീവിക്കുന്നവരെ വെറുതെ വിടൂ. ഒരാളെ കെട്ടിപ്പിടിച്ചാല്‍..ഉമ്മ വച്ചാല്‍..കൂടെ കിടന്നാല്‍ അതു അവരുടെ വ്യക്തിപരമായ കാര്യമെന്ന് മനസ്സിലാക്കാന്‍ കഴിയാതെ ഒളിഞ്ഞുനോക്കുന്ന എല്ലാ നാറികള്‍ക്കും നടുവിരല്‍ നമസ്‌കാരം.

ഈ ചെറ്റത്തരം ചെയ്തത് ആരായാലും നിയമപരമായി നേരിടണം…….

ആര്‍. ഷഹിന

Latest Stories

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ