പഠാനിലെ ആ രംഗങ്ങള്‍ ആനിമേഷന്‍ സീരീസില്‍ നിന്നുള്ള കോപ്പി; വിമര്‍ശനം

ബോളിവുഡ് സിനിമയെ തകര്‍ച്ചയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയ ചിത്രമാണ് ഷാരൂഖ് ഖാന്റെ പഠാന്‍. ബിഗ് ബജറ്റ് ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പരാജയപ്പെടുമ്പോഴാണ് പഠാന്‍ റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയിരിക്കുന്നത്. റിലീസ് ചെയ്ത ആദ്യദിനം തന്നെ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ഈ ചിത്രത്തിന്റെ ആകെ ബോക്‌സോഫീസ് കളക്ഷന്‍ 1,050.3 കോടി രൂപയായിരുന്നു. ഈ അടുത്ത കാലത്ത് ബോളിവുഡ് ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനായിരുന്നു ഇത്.

ഇപ്പോഴിതാ ബോളിവുഡിന്റെ അഭിമാനം വാനോളമുയര്‍ത്തിയ ഈ സിനിമയ്‌ക്കെതിരെ പുതിയ ഒരു ആരോപണം ഉയര്‍ന്നു വന്നിരിക്കുകയാണ്. ചിത്രത്തിലെ ട്രെയിന്‍ ഫൈറ്റ് രംഗങ്ങള്‍ കോപ്പിയാണെന്നാണ് ചില പ്രേക്ഷകരുടെ ആരോപണം. ‘ജാക്കി ചാന്‍ അഡ്വെഞ്ചര്‍’ എന്ന അനിമേറ്റഡ് സീരീസിലെ രംഗത്തോടുള്ള സാമ്യം ചൂണ്ടിക്കാട്ടിയാണ് കോപ്പിയടി ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ആക്ഷന് പ്രധാന്യം നല്‍കി കൊണ്ട് സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഷാരൂഖ് ഖാനോടൊപ്പം സല്‍മാന്‍ ഖാനും എത്തിയിരുന്നു. നാല് വര്‍ഷത്തിന് ശേഷം പുറത്തുവന്ന ഷാരൂഖ് ഖാന്‍ ചിത്രമാണ് പഠാന്‍. ‘സീറോ’യുടെ പരാജയത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന ഷാറൂഖ് ഖാന്‍ പത്താന്റെ വിജയത്തോടെ വീണ്ടും ബോളിവുഡില്‍ സജീവമായിട്ടുണ്ട്.

‘ജവാന്‍’ആണ് ഇനി റിലീസ് ചെയ്യാനുള്ള ഷാരൂഖ് ചിത്രം.

Latest Stories

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ