ഷാരൂഖ് കുടിക്കുന്നത് സാധാരണ വെള്ളമല്ല; ബ്ലൂടൂത്ത് വാട്ടർ ബോട്ടിലിൽ കൊണ്ട് നടക്കുന്നത് ‘ബ്ലാക്ക് വാട്ടർ’ ; കിങ്ങ് ഖാന്റെ മറ്റൊരു ഫിറ്റ്നസ്സ് രഹസ്യം കൂടി പുറത്ത്

തന്റെ ആരോഗ്യം കൊണ്ട് പ്രേക്ഷകർക്കിടയിൽ എപ്പോഴും ചർച്ചയാവുന്ന താരമാണ് ഷാരൂഖ് ഖാൻ. അൻപത്തിയേഴാം വയസ്സിലും യുവാക്കളെ വരെ തോൽപ്പിക്കുന്ന ശരീരപ്രകൃതവുമായാണ് ഷാരൂഖ് ഖാൻ ബോളിവുഡ് അടക്കി ഭരിക്കുന്നത്. മെലിഞ്ഞ,അധികം വണ്ണമില്ലാത്ത ശരീരപ്രകൃതമുള്ള ഷാരൂഖ് ശരരീരത്തിൽ കൊഴുപ്പിന്റെ അളവ് കൂടാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ട് തന്നെ താരത്തിന്റെ ഫിറ്റ്നസ്സ് രഹസ്യങ്ങളും ഡയറ്റുകളും മറ്റും അറിയാൻ ആരാധക ലോകം എന്നും കാത്തിരുന്നിട്ടുണ്ട്.

ഇപ്പോഴിതാ ഷാരൂഖിന്റെ ചിട്ടയായ ഫിറ്റ്നസിന്  പിന്നിലെ പ്രധാനപ്പെട്ട ഒരു കാര്യം കൂടി ആരാധകർക്കിടയിൽ വെളിവാവുകയാണ്. അതായത്, വെള്ളം കുടിക്കാൻ പോലും താരത്തിന് കൃത്യമായ ചിട്ടവട്ടങ്ങങ്ങളുണ്ട്. മാത്രമല്ല  ബ്ലാക്ക് വാട്ടറാണ് ഷാരൂഖ് കുടിക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജവാൻ സിനിമയിൽ ഷാരൂഖിന്റെ സഹതാരമായ സഞ്ജിത ഭട്ടാചാര്യ.

ഷാരൂഖ് ഖാനൊപ്പം അഭിനയിക്കാൻ അവസരം കിട്ടി എന്നറിഞ്ഞത് മുതൽ താൻ  സന്തോഷത്തിലായിരുന്നെന്നും സെറ്റിൽ അദ്ദേഹത്തോട് ഇടയ്ക്കിടെ കാര്യങ്ങൾ കൌതുകത്തോടെ ചോദിച്ചിരുന്നെന്നും സഞ്ജിത പറഞ്ഞു. ഇതെന്ത് വെള്ളമാണ് കുടിക്കുന്നത്  എന്ന് ചോദിച്ചപ്പോൾ ഇത് ബ്ലാക്ക് വാട്ടറാണ് എന്നാണ് ഷാരൂഖ് കൊടുത്ത മറുപടി.  ദിവസം മുഴുവൻ  ഗ്ലോ ചെയ്യാൻ ബ്ലാക്ക് വാട്ടർ സഹായിക്കുമെന്നും, ഒന്ന്  ട്രൈ ചെയ്ത് നോക്കാനും നിർദ്ദേശിച്ചുവെന്ന്   ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

വെള്ളത്തിന് മാത്രമല്ല, വെള്ളം കുടിക്കുന്ന വാട്ടർ ബോട്ടിലിനും പ്രത്യേകതകളുണ്ട്. എപ്പോഴൊക്കെ വെള്ളം കൂടിക്കണമെന്ന് വാട്ടർ ബോട്ടിൽ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കും. ബോട്ടിലിന് അടിയിലുള്ള സെൻസർ ഓരോ സിപ്പ് വെള്ളവും ട്രാക്ക് ചെയ്യും.  ഹൈഡ്രേഷൻ ഗോൾ സെറ്റ് ചെയ്യാൻ ബ്ലൂടൂത്ത് വഴി Hydrate Spark എന്ന ആപ്പുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യും.

ബ്ലാക്ക് വാട്ടർ എന്നറിയപ്പെടുന്ന ആൽക്കലൈൻ വാട്ടർ  മഗ്നീഷ്യം, കാൽസ്യം, സോഡിയം, പൊട്ടാസ്യം തുടങ്ങീ ധാതുക്കൾ കൊണ്ട് സമ്പന്നമാണ്. അതിന്റെ ph മൂല്യം ഉയർന്നതും എപ്പോഴും 8-9 ന് ഇടയിൽ വരികയും ചെയ്യുന്നു. ഹൈപ്പർ അസിഡിറ്റി, ദഹനക്കേട്, പ്രമേഹം തുടങ്ങീ ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കാനും ബ്ലാക്ക് വാട്ടർ ഉപയോഗപ്രദമാണ്. ബ്ലാക്ക് വാട്ടറിന് സാധാരണ വെള്ളത്തിന്റെ രുചി തന്നെയാണ്, ആദ്യമായി കുടിക്കുമ്പോൾ ചെറിയൊരു കയ്പ് രുചി ഉണ്ടാവുമെന്ന് മാത്രം

Latest Stories

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു