ലൈംഗികാതിക്രമം: ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ സുധീഷിനും ഇടവേള ബാബുവിനുമെതിരെ കേസ്

ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ നടന്മാരായ സുധീഷിനും ഇടവേള ബാബുവിനും എതിരെ കേസ്. നടക്കാവ് പൊലീസ് ആണ് 364 (A) വകുപ്പ് പ്രകാരം ലൈംഗികാധിക്ഷേപത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതിയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കും.

ഒരുമിച്ച് യാത്ര ചെയ്യാം, ടൂര്‍ പോകാമെന്ന് എന്നൊക്കെ പറഞ്ഞ് സുധീഷ് വിളിച്ചു എന്നായിരുന്നു ആരോപണം. ഈ ആരോപണം സുധീഷ് തള്ളിയിരുന്നു. എന്നാല്‍ സുധീഷ് കളവ് പറയുന്ന വ്യക്തിയാണ് വ്യക്തമാക്കി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വീണ്ടും രംഗത്തെത്തിയിരുന്നു.

സുധീഷ് പറഞ്ഞ കാര്യം മാത്രമാണ് ഞാന്‍ പറഞ്ഞത്. സുധീഷിനെ കുറിച്ച് ഇല്ലാത്ത കാര്യമല്ല പറഞ്ഞത്. എന്റെ മനസ് വേദനിച്ചത് കൊണ്ടാണ് ഇപ്പോഴും ഓര്‍ത്തിരിക്കുന്നത്. എനിക്ക് കളവ് പറഞ്ഞ് ഒന്നും നേടാനില്ല. ഞാന്‍ ഇത് ആദ്യമായല്ല പുറത്ത് പറയുന്നത്.

ഇടവേള ബാബു ‘അമ്മ’യിലെ അംഗത്വ ഫീസ് ആയ രണ്ട് ലക്ഷത്തിന് പകരം അഡ്ജസ്റ്റ് ചെയ്താല്‍ മതി എന്നാണ് ഇടവേള ബാബു പറഞ്ഞത് എന്നും നടി വെളിപ്പെടുത്തിയിരുന്നു. സംവിധായകന്‍ ഹരികുമാറിന്റെ സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞ് ശേഷം തൊട്ടടുത്ത ദിവസം തന്നോട് ഒറ്റക്ക് വരാന്‍ പറഞ്ഞുവെന്നും നടി വ്യക്തമാക്കിയിരുന്നു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ