ധനുഷിന് എതിരെയുള്ള കേസ്; ഹര്‍ജി തള്ളി സുപ്രീംകോടതി

നടന്‍ ധനുഷിനെതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി. സിനിമാ പോസ്റ്ററില്‍ പുകവലി ദൃശ്യം ഉള്‍പ്പെടുത്തിയതിന് എതിരെ ‘കോട്പ’ നിയമപ്രകാരം ധനുഷിനെതിരെ കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നടപടി.

2014ല്‍ പുറത്തിറങ്ങിയ ‘വേല ഇല്ലാ പട്ടധാരി’ എന്ന സിനിമയുടെ നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും ധനുഷിനും എതിരെയായിരുന്നു ഹര്‍ജി നല്‍കിയത്. പുകവലി നിരോധനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ സംസ്ഥാന കണ്‍വീനര്‍ സിറില്‍ അലക്‌സാണ്ടറാണ് ഹര്‍ജിക്കാരന്‍.

എന്നാല്‍, പുകവലി ഉല്‍പ്പന്നങ്ങളുമായോ പുകയില വ്യാപാരവുമായോ യാതൊരു ബന്ധവുമില്ലാത്ത വ്യക്തികളാണ് പ്രസ്തുത സിനിമയുടെ ഭാഗമെന്ന് കോടതി ചൂണ്ടിക്കാട്ടി. പുകയില ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ, വിതരണവുമായി ബന്ധപ്പെട്ടവരല്ല പോസ്റ്റര്‍ സ്ഥാപിച്ചത്.

ഉല്‍പ്പന്നത്തിന്റെ പ്രചാരണത്തിനായി സ്ഥാപിച്ചതായി കണക്കാക്കാനുമാകില്ല. അതിനാല്‍, ഹരജിയില്‍ ഇടപെടുന്നില്ലെന്നും നേരത്തെ ഹര്‍ജി തള്ളിക്കൊണ്ടുള്ള ഹൈകോടതി വിധി ശരിവെക്കുകയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത