എക്‌സൈസ് ടീമിന് എതിരെ 'അമ്മ'യ്ക്ക് അട്ടിമറി വിജയം; ചിത്രങ്ങളുമായി ടിനി ടോം

കേരളപ്പിറവിയോട് അനുബന്ധിച്ച് സംസ്ഥാന എക്‌സൈസ് വകുപ്പ് സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരത്തില്‍ താരസംഘടനായ ‘അമ്മ’യ്ക്ക് വിജയം. ‘യെസ് ടു ഫുട്‌ബോള്‍ നോ ടു ഡ്രഗ്‌സ് ‘ ക്യാമ്പയ്‌നിന്റെ ഭാഗമായി നടത്തിയ ഫുട്‌ബോള്‍ മല്‍സരത്തില്‍ അമ്മ വിജയിച്ചതിനെ കുറിച്ചാണ് ടിനി ടോം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ടീമിന്റെ ചിത്രം പങ്കുവെച്ചാണ് ടിനി ടോമിന്റെ കുറിപ്പ്. ”കേരളിപ്പിറവി ദിനമായ നവംബര്‍ 1ന് കൊച്ചിയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ടര്‍ഫ് കോര്‍ട്ടില്‍ വെച്ച്, സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ ‘യെസ് ടു ഫുട്‌ബോള്‍ നോ ടു ഡ്രഗ്‌സ്’ എന്ന ക്യാംപെയ്‌നിന്റെ ഭാഗമായി നടത്തപ്പെട്ട ഫുട്‌ബോള്‍ മത്സരത്തില്‍ അമ്മ ടീം ട്രോഫി നേടി.”

”ഫൈനല്‍ മല്‍സരത്തില്‍ എക്‌സൈസ് ടീമിനെതിരെ എതിരില്ലാത്ത 3 ഗോളുകള്‍ നേടിക്കൊണ്ടാണ് വിജയം. സെമിഫൈനല്‍ മല്‍സരത്തില്‍ കോര്‍പ്പറേറ്റ് ടീമിനെതിരെ 4 ഗോളുകള്‍ നേടിക്കൊണ്ടായിരുന്നു അമ്മ ടീം ഫൈനലില്‍ പ്രവേശിച്ചത്” എന്നാണ് ടിനി ടോം എഴുതിയിരിക്കുന്നത്.

സാജു നവോദയ, രാജീവ് പിള്ള, മണികണ്ഠ രാജന്‍, പ്രജോദ് കലാഭവന്‍, അര്‍ജുന്‍ നന്ദകുമാര്‍, എന്നിവര്‍ ഉള്‍പ്പെട്ട ടീമിനെ ടിനി ടോം, അന്‍സിബ, ഇടവേള ബാബു, സിദ്ദാര്‍ത്ഥ് ശിവ എന്നിവര്‍ ആണ് ടീമിനെ നയിച്ചത്.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി