'ഷീലയില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കാന്‍ പാടില്ല, തനിക്കറിവില്ലാത്ത വിഷയത്തെ കുറിച്ചൊക്കെ മാറിമാറി പല മണ്ടത്തരങ്ങളും പറയാറുണ്ടവര്‍'; രൂക്ഷവിമര്‍ശനവുമായി ശാരദക്കുട്ടി

പാര്‍വതിയുടെയും റിമയുടെയും പൊളിറ്റിക്കല്‍ ജാഗ്രത ഷീലയില്‍ പ്രതീക്ഷിക്കരുതെന്ന് ശാരദക്കുട്ടി. എന്നാല്‍ അവരുടെ തൊഴില്‍മേഖലയില്‍ അവരായിരുന്നു ഏറ്റവും മികച്ചു നിന്നത്. അതിനാണ് ഈ ജെ സി  ഡാനിയല്‍ പുരസ്‌കാരം എന്നാണ് ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഇന്ന് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ തന്റെ കാലത്ത് സിനിമയില്‍ ഇല്ലായിരുന്നുവെന്ന് ഷീല കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മീ ടൂ വിവാദങ്ങള്‍ ഇന്നുണ്ടാവാന്‍ കാരണം ഭക്ഷണരീതിയിലുണ്ടായ മാറ്റങ്ങളാണെന്നും ഷീല പറയുന്നു. ഇന്നത്തെ ഭക്ഷണരീതി പുരുഷനെ 90 ശതമാനം മനുഷ്യനായും 10 ശതമാനം മൃഗമായും മാറ്റുന്നുവെന്നും ഷീല അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.

സിനിമാ നടിമാര്‍ വലിയ പൊതുബോധമൊന്നും പുലര്‍ത്താതിരുന്ന കാലത്തെ ഒരു കഴിവുറ്റ അഭിനേത്രി. തൊഴിലില്‍ നൂറു ശതമാനവും സമര്‍പ്പിച്ച് കുടുംബത്തെ രക്ഷപ്പെടുത്തേണ്ടിയിരുന്ന സാഹചര്യമുണ്ടായിരുന്ന ഏകയും ശക്തയുമായ സ്ത്രീ. മികച്ച നായക നടന്മാരെയൊക്കെ അഭിനയശേഷി കൊണ്ട് പിന്നിലാക്കിയവര്‍. ചിട്ടയായ ജീവിതം കൊണ്ട് ഇന്നും സാമ്പത്തികഭദ്രതയോടെ ജീവിക്കുന്നവര്‍.സിനിമാ മേഖലയിലെ മികച്ച പുരസ്‌കാരം അവരര്‍ഹിക്കുന്നു.

ഇത്രയൊക്കെ മതി.ഷീലയില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കാന്‍ പാടില്ല. പത്രക്കാര്‍ ചോദിക്കുമ്പോള്‍ തനിക്കറിവില്ലാത്ത വിഷയത്തെ കുറിച്ചൊക്കെ മാറി മാറി പല മണ്ടത്തരങ്ങളും പറയാറുണ്ടവര്‍. പാര്‍വ്വതിയുടെയും റിമ കല്ലിങ്കലിന്റെയും പൊളിട്ടിക്കല്‍ ജാഗ്രത ഷീലയില്‍ തിരയാന്‍ പാടില്ല. എങ്കിലും അവരുടെ തൊഴില്‍ മേഖലയില്‍ അവരായിരുന്നു ഏറ്റവും മികച്ചു നിന്നത്. അതിനാണ് JC ദാനിയല്‍ പുരസ്‌കാരം.

എസ്.ശാരദക്കുട്ടി

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി