ദിസ് ഈസ് റാങ്, നിങ്ങള്‍ മാപ്പ് പറയണം..; 'ആറാട്ടണ്ണനെ' കൊണ്ട് മാപ്പ് പറയിച്ച് ബാല

‘ആറാട്ടണ്ണന്‍’ എന്ന പേരില്‍ ശ്രദ്ധ നേടിയ സന്തോഷ് വര്‍ക്കിയെ കൊണ്ട് മാപ്പ് പറയിച്ച് ബാല. തന്റെ വീട്ടില്‍ വിളിച്ചു വരുത്തിയാണ് സന്തോഷ് വര്‍ക്കിയെ കൊണ്ട് ബാല മാപ്പ് പറയിപ്പിച്ചത്. പതിവ് രീതിയിലല്ല താന്‍ സംസാരിക്കുന്നതെന്നും ഒത്തിരി നാളായി മനസില്‍ ഒരു വിഷമം ഉണ്ടായിരുന്നുവെന്നും പറഞ്ഞു കൊണ്ടാണ് ബാല ആറാട്ടണ്ണനൊപ്പം എത്തിയത്.

അഭിനേതാക്കളുടെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് മോശമായി സംസാരിച്ചതിന്റെ പേരിലാണ് സന്തോഷ് വര്‍ക്കിയെ കൊണ്ട് ബാല മാപ്പ് പറയിപ്പിച്ചത്. ”ഈ വീഡിയോ എടുക്കുന്നതിന് മുമ്പ് ഞാനും സന്തോഷ് വര്‍ക്കിയും കുറച്ച് കാര്യങ്ങള്‍ സംസാരിച്ചിരുന്നു. പുള്ളിയുടെ മനസിലുള്ളത് എന്നോട് തുറന്ന് പറഞ്ഞു.”

”ഇനി താങ്കളോട്, ഒരു നടനെ കുറിച്ച് സംസാരിക്കാം. അയാളുടെ സിനിമയെ കുറിച്ച് സംസാരിക്കാം. പക്ഷേ അയാളുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് സംസാരിക്കാന്‍ നിങ്ങള്‍ക്ക് അധികാരമില്ല. തുറന്നു പറയാം ലാലേട്ടനെ കുറിച്ച് മോശമായി സംസാരിച്ചു. ഇതില്‍ എന്തെങ്കിലും കാര്യം നിങ്ങള്‍ നേരിട്ട് കണ്ടിട്ടുണ്ടോ?”

”അത് തെറ്റാണോ അല്ലയോ?” എന്നാണ് ബാല ചോദിക്കുന്നു. താന്‍ പറഞ്ഞതെല്ലാം പൂര്‍ണമായും തെറ്റാണെന്ന് സന്തോഷ് വര്‍ക്കി സമ്മതിക്കുന്നത് വീഡിയോയില്‍ കാണാം. മോഹന്‍ലാലിനോടും ഭാര്യ സുചിത്രയോടും മാപ്പ് പറയാന്‍ ബാല സന്തോഷിനോട് ആവശ്യപ്പെട്ടു.

മാത്രമല്ല മലയാളത്തിലെ ഒരു നടിയെ കുറിച്ച് ബോഡി ഷെയ്മിംഗ് നടത്തിയതിനും ബാല സന്തോഷിനെ കൊണ്ട് മാപ്പ് പറയിപ്പിക്കുന്നുണ്ട്. സ്വന്തം വീട്ടിലുള്ള ആളിനാണ് ഈ അനുഭവമെങ്കില്‍ വെറുതെ ഇരിക്കുമോയെന്നും ബാല ചോദിക്കുന്നുണ്ട്. തെറ്റായ കാര്യമാണിതെന്നും ബാല പറയുന്നു.

വൈറല്‍ ആയൊരാളല്ലേ താങ്കള്‍, ഇതൊക്കെ കുട്ടികള്‍ കാണില്ലേ. നിങ്ങടെ അമ്മ ഇത് കാണില്ലെ എന്നും ബാല ചോദിക്കുന്നു. താന്‍ ചെയ്തതെല്ലാം തെറ്റാണെന്നും അതെല്ലാം മനസ്സിലാക്കി എല്ലാവരോടും മാപ്പ് ചോദിക്കുന്നുവെന്നും ആറാട്ട് വര്‍ക്കി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ