അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയുമായി 'നിള'

അമ്മയും മകനും തമ്മിലുള്ള ഗാഢബന്ധം പ്രമേയമായി ഒരുങ്ങുന്ന നിള എന്ന ചിത്രം പ്രേക്ഷരിലേയ്ക്ക് വരുന്നു. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ നിര്‍മിച്ച ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ചിത്രത്തില്‍ ഡോക്ടര്‍ മാലതിയായി ശാന്തികൃഷ്ണയും മകനായി വിനീതുമാണ് വേഷമിട്ടിരിക്കുന്നത്.

വനിതാ ചലച്ചിത്രപ്രവര്‍ത്തകരെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ചലച്ചിത്ര വികസന കോര്‍പറേഷന്‍ ആവിഷ്‌കരിച്ച പദ്ധതിപ്രകാരം പൂര്‍ത്തിയായ ചിത്രമാണ് നിള. ഇന്ദു ലക്ഷ്മി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കലാഭവനില്‍ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.

ഒരപകടത്തില്‍ പരുക്കേറ്റ് ദീര്‍ഘനാള്‍ ചികില്‍സയില്‍ കഴിയേണ്ടി വരുന്ന ഗൈനക്കോളജിസ്റ്റ് ഡോ. മാലതിയെയാണ് ശാന്തി കൃഷ്ണ അവതരിപ്പിക്കുന്നത്. തന്റെ കരിയറിലെ മാസ്റ്റര്‍ പീസ് വേഷമാണ് ഡോ. മാലതിയെന്ന് ശാന്തികൃഷ്ണ പറയുന്നു. ഡോക്ടര്‍ മാലതിയുടെ മകന്‍ മഹിയെ വിനീത് അവതരിപ്പിക്കുന്നു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ