'വരയനി'ലൂടെ സന മൊയ്ദൂട്ടി മലയാള സിനിമയിലേക്ക്

മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് ഗാനങ്ങളുടെ പുതിയ വേര്‍ഷനുകള്‍ സമ്മാനിച്ച ഗായികയാണ് സന മൊയ്ദൂട്ടി. ബോളിവുഡ് സിനിമകളിലൂടെയും കവര്‍ സോങ്ങുകളിലൂടെയും ശ്രദ്ധേയയായ സന പിന്നണി ഗായികയായുള്ള ആദ്യ മലയാള ഗാനം വരുന്നു. സിജു വിത്സന്‍ നായകനാകുന്ന ജിജോ ജോസഫ് ചിത്രം “വരയനി”ലൂടെയാണ് സന മലയാള സിനിമയില്‍ ഗാനം ആലപിക്കാനൊരുങ്ങുന്നത്.

“മോഹന്‍ലാല്‍”, “കല്യാണം”, “ഷൈലോക്ക്” എന്നീ ചിത്രങ്ങളില്‍ ഗാനങ്ങള്‍ ഒരുക്കിയ പ്രകാശ് അലക്‌സ് സംഗീതം നിര്‍വ്വഹിക്കുന്ന ഗാനമാണ് സന ആലപിക്കാനൊരുങ്ങുന്നത്. വരയന്റെതായി നേരത്തെ പുറത്തെത്തിയ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. പുഞ്ചിരിക്ക് പിന്നിലെ ഭീകരത എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ എത്തിയത്.

സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമ ചന്ദ്രന്‍ എജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വരയന്‍ സിനിമയില്‍ വില്ലനായെത്തുന്നത് ദീപക് കാക്കനാടാണ്. ഡാനി കപ്പൂച്ചിന്റേതാണ് തിരക്കഥ. രാജേഷ് രാമന്‍ ആണ് ഛായാഗ്രാഹണം.

Latest Stories

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ