ദേഷ്യപ്പെട്ട് പിടിച്ചുവലിച്ചു കൊണ്ടു പോകുന്ന ഭര്‍ത്താവ്, വ്യാപക വിമര്‍ശനം, വിശദീകരിച്ച് സന ഖാന്‍

ബാബ സിദ്ദിഖിന്റെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത നടി സന ഖാന്റെയും ഭര്‍ത്താവ് അനസ് സയിദിന്റെയും വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഗര്‍ഭിണിയായ സനയെ പിടിച്ചു വലിച്ച് കൊണ്ട് പോവുകയാണ് എന്നാരോപിച്ച് അനസിന് നേരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.

ഇപ്പോഴിതാ വീഡിയോയ്ക്ക് പ്രതികരണവുമായെത്തിയിരിക്കുകയാണ് നടി. ഈ വീഡിയോ ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്. ഈ വീഡിയോ അല്‍പ്പം വിചിത്രമായി തോന്നുമെന്ന് എനിക്കറിയാം. ഞങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ ഡ്രൈവറെ ബന്ധപ്പെട്ടാന്‍ സാധിച്ചിരുന്നില്ല.

പതിവിലധികം സമയം നിന്നത് കൊണ്ട് വിയര്‍ക്കാനും ക്ഷീണം അനുഭവപ്പെടാനും തുടങ്ങി. വല്ലാത്ത ബുദ്ധിമുട്ടും അനുഭവപ്പെട്ടിരുന്നു. അതുകൊണ്ട് അദ്ദേഹം എന്നെ അവിടെ നിന്ന്
കൊണ്ടുപോകാനാണ് ശ്രമിച്ചത്. അവിടെ മറ്റ് അതിഥികള്‍ ഫോട്ടോക്ക് പോസ് ചെയ്യുന്നുണ്ടായിരുന്നു. അവരെ ശല്യപ്പെടുത്തേണ്ട എന്നു കരുതി വേഗം പോകാമെന്ന് ഞാനാണ് അദ്ദേഹത്തോട് പറഞ്ഞത്. ഇതിനെ വേറൊരു രീതിയിലും നിങ്ങള്‍ കാണരുത്. സന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

സന ഖാന്റെ മതം മാറ്റവും വിവാഹവുമൊക്കെ വലിയ വാര്‍ത്തയായിരുന്നു. സിനിമയുടെ ആത്മീയ വഴി സ്വീകരിക്കുന്നുവെന്ന് താരം വ്യക്തമാക്കിയതിന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഇവരുടെ വിവാഹവും.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്