' ആ വേഷം നടൻമാർ ചെയ്യുമ്പോൾ കുഴപ്പമില്ല, നടിമാര്‍ ചെയ്യുമ്പോൾ പ്രശ്‌നം’; ഇനി വരുന്നത് മാറ്റത്തിൻ്റെ കാലമെന്ന് സംയുക്ത

അമ്മ കഥാപാത്രങ്ങളിലേക്ക് തന്നെ ലേബല്‍ ചെയ്യപ്പെടുമോയെന്ന പേടിയില്ലെന്ന് സംയുക്ത മേനോൻ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് ഒരു അഭിനേതാവിന്റെ യാത്രയെന്നും അതിൽ ലേബല്‍ ചെയ്യപ്പെടുമോ എന്നതിനെപ്പറ്റി താന്‍ ചിന്തിക്കു്നനില്ലന്നും മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംയുക്ത പറഞ്ഞു. അമ്മയായി അഭിനയിക്കുന്നതില്‍ തനിക്ക് കുഴപ്പമൊന്നുമില്ല. ഇതിനു മുമ്പും താൻ അമ്മയായി അഭിനയിച്ചിട്ടുണ്ട്.

വെള്ളം എന്ന ചിത്രത്തിലും താൻ അമ്മയായണ് അഭിനയിച്ചത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് ഒരു അഭിനേതാവിന്റെ യാത്ര. എന്നെക്കാളും പ്രായമുള്ള കഥാപാത്രങ്ങളാണെങ്കിലും പ്രായം കുറഞ്ഞ കഥാപാത്രങ്ങളാണെങ്കിലും താന്‍ അതിന്റേതായ രീതിയിൽ പരിശ്രമിക്കും. വാത്തിയില്‍ പാട്ടും റൊമാന്‍സും കാര്യങ്ങളുമൊക്കെയുള്ള യങ്ങായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ആ ഒരു ചിന്ത മാറണം ആ ഒരു കാലഘട്ടമൊക്കെ കഴിഞ്ഞുവെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഒരു ലേബല്‍ വരുമെന്നുള്ള പേടി എനിക്കില്ല. അതിനെ പറ്റി ഞാന്‍ ചിന്തിച്ചിട്ടില്ല. ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ അതിനെ പറ്റി കോണ്‍ഷ്യസും അല്ല, എനിക്ക് അതിനെ പറ്റി പേടിയുമില്ല. മാറ്റത്തിന്റെ കാലമാണ്. ഇത് ചെയ്തുനോക്കാം. വെള്ളിനക്ഷത്രം ചെയ്യുന്ന സമയത്ത് പൃഥ്വിരാജ് അച്ഛനായാണല്ലോ അഭിനയിച്ചതെന്നും തടി കൂട്ടിച്ചേർത്തു.

പൃഥ്വിരാജ്, വിവേക് ഒബ്രോയ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന കടുവ റിലീസിനോടടുക്കുകയാണ്. സംയുക്ത മേനോനാണ് ചിത്രത്തില്‍ നായിക. പൃഥ്വിരാജ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ ഭാര്യയെ എൽസയായാണ് സംയുക്ത എത്തുന്നത്. മൂന്ന് കുട്ടികളുടെ അമ്മ കൂടിയാണ് ചിത്രത്തിലെ സംയുക്തയുടെ കഥാപാത്രം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ