വെഡ്ഡിംഗ് ഗൗണ്‍ വെട്ടിമുറിച്ച് സാമന്ത.. അന്ന് വൈറ്റ് ഗൗണില്‍ മാലാഖ, ഇന്ന് ബ്ലാക്ക് ഗൗണില്‍ ഹോട്ട് ചിക്; വിവാഹവസ്ത്രം മോഡിഫൈ ചെയ്ത് താരം

തന്റെ വെഡ്ഡിംഗ് ഗൗണ്‍ മോഡിഫൈ ചെയ്ത് സ്ട്രാപ്‌ലെസ് ഔട്ട്ഫിറ്റ് ആക്കി മാറ്റി സാമന്ത. മുത്തുകള്‍ പതിപ്പിച്ച ഫ്‌ളോറല്‍ ഡിസൈനിലുള്ള വൈറ്റ് ഗൗണ്‍ ആണ് സാമന്ത കറുത്ത നിറത്തിലുള്ള ബ്ലാക്ക് കോക്ക്‌ടെയ്ല്‍ ഡ്രസ് ആക്കി മാറ്റിയിരിക്കുന്നത്. തന്റെ ‘പ്രിയപ്പെട്ട’ ഡ്രസ് പരിഷ്‌കരിച്ചതിനെ കുറിച്ച് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റും പങ്കുവച്ചിട്ടുണ്ട്.

2021ല്‍ നാഗചൈതന്യനയുമായി വേര്‍പിരിഞ്ഞ ശേഷവും ഇരുവരും ഒന്നിക്കുമെന്ന സാധ്യതകളുണ്ടെന്ന പ്രചാരണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ എല്ലാ പ്രചാരണങ്ങളെയും തള്ളിക്കളഞ്ഞിരിക്കുകയാണ് സാമന്ത ഇപ്പോള്‍. ക്രേഷ ബജാജ് എന്ന ഡിസൈനര്‍ ആണ് താരത്തിന്റെ വെഡ്ഡിങ് ഗൗണ്‍ പരിഷ്‌ക്കാരങ്ങള്‍ വരുത്തി കറുപ്പ് ഗൗണ്‍ ആക്കി മാറ്റിയത്.

ഇതിന്റെ വീഡിയോ ക്രേഷ ബജാജും സാമന്തയും ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. ഈ വീഡിയോ സാമന്ത ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായും പങ്കുവച്ചിട്ടുണ്ട്. ഇതിനൊപ്പം വെഡ്ഡിങ് ഗൗണ്‍ പരിഷ്‌ക്കരിക്കാനായി താന്‍ എടുത്ത തീരുമാനത്തെ കുറിച്ചുള്ള കുറിപ്പും സാമന്ത പങ്കുവച്ചിട്ടുണ്ട്.

”സുസ്ഥിരതയെ നമുക്ക് അവഗണിക്കാനാകില്ല. അതൊരു തിരഞ്ഞെടുപ്പ് ആയിരുന്ന കാലഘട്ടം കഴിഞ്ഞു. നമ്മള്‍ വീട് എന്ന് വിളിക്കുന്ന ഗ്രഹത്തിന്റെ ദീര്‍ഘായുസിന് ഇത് ആവശ്യമാണ്. ഞാന്‍ ഇന്ന് ധരിച്ചിരിക്കുന്ന പ്രിയപ്പെട്ട ഗൗണ്‍ ക്രേഷ ബജാജ് എനിക്ക് പുനര്‍നിര്‍മ്മിച്ചത് നല്‍കിയതാണ്. പലര്‍ക്കും അത് നിസാരമാണെന്ന് തോന്നും.”

”എന്റെ ശീലങ്ങള്‍ മാറ്റുന്നതിനും എന്റെ ജീവിതശൈലി കൂടുതല്‍ സുസ്ഥിരമാക്കുന്നതിനും ഞാന്‍ ബോധപൂര്‍വ്വം സ്വീകരിക്കുന്ന നിരവധി നടപടികളില്‍ ഒന്ന് മാത്രമാണ് എന്റെ പഴയ വസ്ത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നത് എന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. ഓരോ ചെറിയ കാര്യങ്ങളും ഒരോ നിര്‍ണായക പ്രവര്‍ത്തനവും പ്രധാനമാണ്. ആ ചെറിയ ശ്രമങ്ങള്‍ നടപ്പിലാക്കാന്‍ എന്നോടും എന്നെ ഇഷ്ടപ്പെടുന്ന നിങ്ങള്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു” എന്നാണ് സാമന്ത പറയുന്നത്.

Latest Stories

വിജയശതമാനം വിഷയമല്ല; പഠിക്കുന്നവര്‍ മാത്രം ജയിച്ചാല്‍ മതി; എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് നിര്‍ത്തുന്നു; കടുത്ത നിലപാട് പ്രഖ്യാപിച്ച് കര്‍ണാടക

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്; പൊട്ടലുള്ള രോഗിക്ക് മറ്റൊരാളുടെ കമ്പി ഇട്ടു, പരാതി

ധോണി അടുത്ത സീസണിൽ ടീമിൽ കാണുമോ, അതിനിർണായക അപ്ഡേറ്റ് നൽകി ചെന്നൈ ബോളിങ് പരിശീലകൻൽ പറയുന്നത് ഇങ്ങനെ

വെള്ളിത്തിരയിലെ നരേന്ദ്ര മോദി ഇനി സത്യരാജ്; ബയോപിക് ഒരുങ്ങുന്നത് വമ്പൻ ബഡ്ജറ്റിൽ

ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും വിദ്യാലയങ്ങളിലും തൊഴില്‍ശാലകളിലും വിവ പാലസ്തീന്‍ ഗാനം ഉയരണം; ഇസ്രായേലിന്റേത് കണ്ണില്‍ചോരയില്ലാത്ത കടന്നാക്രമണമെന്ന് സിപിഎം

ചെന്നൈ സൂപ്പര്‍ കിംഗ്സ് അവനെ ഇനി ടീമില്‍ നിലനിര്‍ത്തരുത്: ഇര്‍ഫാന്‍ പത്താന്‍

ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്ത കെപി യോഹന്നാന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; തിരുവല്ലയിലേക്ക് ഇന്ന് വിലാപ യാത്ര

ഇന്ത്യന്‍ ടീം പരിശീലകന്‍: ഗംഭീറിന് ശക്തനായ എതിരാളി, മത്സരത്തില്‍ പ്രവേശിച്ച് അയല്‍വാസി

ധോണിയോടും രോഹിത്തിനോടും അല്ല, ആ ഇന്ത്യൻ താരത്തോടാണ് ഞാൻ കടപ്പെട്ടിരിക്കുന്നത്; അവൻ ഇല്ലെങ്കിൽ താൻ ഈ ലെവൽ എത്തില്ലെന്ന് കോഹ്‌ലി; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ലോക്സഭ തിരഞ്ഞടുപ്പിനായി ഒഴുകിയ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പണത്തിന്റെയും കണക്കുകൾ പുറത്ത്; ഇതുവരെ പിടിച്ചെടുത്തത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ