സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിച്ച് തിയേറ്ററുകളിലേക്ക്; പ്രണയകഥ വീണ്ടും കാണാനുള്ള ആവേശത്തിൽ ആരാധകർ!

സാമന്തയും നാഗചൈതന്യയും ഒന്നിച്ച് അഭിനയിച്ച ‘യേ മായ ചേസവേ’ എന്ന തെലുങ്ക് ചിത്രം റീ റിലീസിന് ഒരുങ്ങുന്നു. 15 വർഷം മുമ്പ് റൊമാന്റിക് ഡ്രാമ ജോണറിൽ പുറത്തിറങ്ങിയ ചിത്രം ജൂലൈ 18നാണ് റീ റിലീസിനെത്തുക എന്നാണ് റിപോർട്ടുകൾ.

വിണ്ണൈ താണ്ടി വരുവായ എന്ന തമിഴ് സിനിമയുടെ തെലുങ്ക് റീമേക്കാണ് ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത് 2010ൽ പുറത്തിറങ്ങിയ യേ മായ ചേസവേ. സിമ്പു, തൃഷ എന്നിവർ ഒരുമിച്ചെത്തിയ ചിത്രത്തിൽ സാമന്തയും നാഗചൈതന്യയും അഭിനയിച്ചിരുന്നു.

സാമന്തയും ചൈതന്യയും ആദ്യമായി ഒന്നിച്ച് അഭിനയിച്ച യേ മായ ചേസവേ എന്ന ചിത്രത്തിന്റെ സെറ്റുകളിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നതും. 2017-ൽ വിവാഹിതരായ ഇരുവരും 2021-ൽ നിയമപരമായി വേർപിരിഞ്ഞു.

എന്തായാലും ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ സാമന്തയും നാഗചൈതന്യയും ഒരുമിച്ചെത്തുമോ എന്നാണ് ആരാധകരുടെ ചോദ്യം.

Latest Stories

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി