'ഞങ്ങള്‍ വിവാഹബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചു, സ്വകാര്യത നല്‍കാന്‍ അഭ്യര്‍ത്ഥിക്കുന്നു'; വ്യക്തമാക്കി സാമന്തയും നാഗചൈതന്യയും

വിവാഹബന്ധം വേര്‍പ്പെടുത്തുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് സാമന്തയും നാഗചൈതന്യയും. നേരത്തെ തന്നെ ഇരുവരും വേര്‍പിരിയുകയാണെന്ന പ്രചാരണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളോട് ഇരു താരങ്ങളും പ്രതികരിച്ചിരുന്നില്ല. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് വേര്‍പിരിയുകയാണെന്ന് ഇരുവരും അറിയിച്ചിരിക്കുന്നത്.

”ഞങ്ങളുടെ എല്ലാ അഭ്യുദയകാംക്ഷികള്‍… ഒരുപാട് ആലോചനകള്‍ക്കും ചിന്തകള്‍ക്കും ശേഷം ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു, ഞങ്ങള്‍ക്കിടയില്‍ എല്ലായ്‌പ്പോഴും ഒരു പ്രത്യേക ബന്ധം നിലനില്‍ക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാന്‍ ആവശ്യമായ സ്വകാര്യത നല്‍കാനും അഭ്യര്‍ത്ഥിക്കുന്നു” എന്നാണ് താരങ്ങള്‍ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

2017 ഒക്ടോബര്‍ ആറിനാണ് നാഗചൈതന്യയും സാമന്തയും വിവാഹിതരായത്. ഇരുവരും തമ്മില്‍ അടുത്തകാലത്ത് സ്വരചേര്‍ച്ചയില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ സാമന്ത ‘അക്കിനേനി’ എന്ന പേര് ഒഴിവാക്കിയതോടെയാണ് താരങ്ങള്‍ വേര്‍പിരിയുകയാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.

ചില ഫാമിലി ഫങ്ഷനുകളില്‍ സാമന്തയുടെ അഭാവവും ചര്‍ച്ചയായിരുന്നു. ഇരുവരും ഒന്നിച്ച് എടുത്ത തീരുമാനമാണ് ഇത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ അഭ്യൂഹങ്ങളോട് സാമന്തയോ നാഗചൈതന്യയോ പ്രതികരിച്ചിരുന്നുമില്ല. സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംവദിക്കാനെത്തിയ സാമന്ത നല്‍കിയ മറുപടി ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മുംബൈയിലേക്ക് താമസം മാറുകയാണോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം.

”എവിടെ നിന്നാണ് ഈ അഭ്യൂഹങ്ങള്‍ ആരംഭിക്കുന്നതെന്ന് എനിക്ക് അറിയില്ല. പക്ഷേ നൂറു കണക്കിനു വരുന്ന മറ്റു അഭ്യൂഹങ്ങള്‍ പോലെ ഇതും സത്യമല്ല. ഹൈദരാബാദ് എന്റെ വീടാണ്. എന്നും എന്റെ വീടായി തന്നെയിരിക്കും. ഹൈദരാബാദാണ് എനിക്ക് എല്ലാം തന്നത്. ഞാന്‍ ഇവിടെ ഇനിയും സന്തോഷമായി ജീവിക്കും” എന്നാണ് സാമന്ത ഇതിന് നല്‍കിയ മറുപടി.

വ്യക്തി ജീവിതത്തെ കുറിച്ചുള്ള ഗോസിപ്പുകള്‍ വേദനിപ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് നടന്‍ നാഗചൈതന്യയും മറുപടി നല്‍കിയിരുന്നു. തീര്‍ച്ചയായും, തുടക്കത്തില്‍, ഇത് അല്‍പ്പം വേദനാജനകമായിരുന്നു. ടിആര്‍പികള്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന ഈ വാര്‍ത്തകള്‍ വിസ്മരിക്കപ്പെടും എന്ന നിരീക്ഷണത്തില്‍ എത്തി ചേര്‍ന്നതോടെ, അത് ബാധിക്കുന്നത് നിര്‍ത്തി എന്നാണ് നാഗചൈതന്യ പറഞ്ഞത്.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...