'സലാർ' ബോക്സ്ഓഫീസ് തൂക്കുമോ? ആദ്യ പ്രതികരണങ്ങൾ..

യാഷ് നായകനായെത്തിയ കെ. ജി. എഫ് എന്ന ഒരൊറ്റ സിനിമയിലൂടെ ഇന്ത്യൻ സിനിമയിൽ തന്റെ സ്ഥാനമുറപ്പിച്ച സംവിധായകനാണ് പ്രശാന്ത് നീൽ. തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനാക്കി പ്രശാന്ത് നീലിന്റെ അടുത്ത ചിത്രമായ ‘സലാർ’ വരുമ്പോൾ വലിയ പ്രതീക്ഷകളിലാണ് ആരാധകർ ചിത്രത്തെ നോക്കികണ്ടത്.

കാത്തിരിപ്പിനൊടുവിൽ സലാർ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് കിട്ടികൊണ്ടിരിക്കുന്നത്. കെജിഎഫ് പോലെ തന്നെ ഒരു മാസ്- ആക്ഷൻ എന്റർടൈനറാണ് ചിത്രമെന്നാണ് പുറത്തുവരുന്ന ആദ്യ റിപ്പോർട്ടുകൾ. പ്രഭാസ്- പൃഥ്വിരാജ് കോമ്പോ ഗംഭീരമായിരുന്നെന്നും പ്രശാന്ത് നീൽ ഒരിക്കൽ കൂടി അത്ഭുതപ്പെടുത്തിയെന്നും പ്രേക്ഷകർ പറയുന്നു.

കൂടാതെ പ്രഭാസിന് വലിയൊരു തിരിച്ചുവരവാണ് സലാർ എന്നാണ് പ്രേക്ഷകർ പറയുന്നത്. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നുവെന്നും സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

പൃഥ്വിരാജ് പ്രൊഡക്ഷൻസിനാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ  വിജയ് കിരഗണ്ടൂരാണ് സലാറിന്റെ നിർമാണം. ശ്രുതി ഹാസൻ നായികയായി എത്തിയ സലാർ ഇന്ത്യയിൽ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്തത്.

ജഗപതി ബാബു, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 400 കോടിക്ക് മുകളിലാണ് സലാറിന്റെ ബഡ്ജറ്റ്. രവി ബസൂർ ആണ് ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത്.

അതേസമയം റിലീസിന് മുൻപേ തന്നെ സലാർ  തിയേറ്ററുകളിൽ നിന്നും 29.31 കോടി നേടിയതായാണ് പുറത്തുവരുന്ന കണക്കുകൾ. ആകെ 2 മണിക്കൂർ 55 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ