ബോക്‌സ് ഓഫീസിൽ കൊടുങ്കാറ്റായി 'സലാർ' ; കേരളത്തിൽ നിന്ന് ആദ്യദിനം 4.65 കോടി !

‘ബാഹുബലി’ക്ക് ശേഷം മറ്റൊരു ബ്ലോക്ബസ്റ്റർ സൃഷ്ടിച്ച് പ്രഭാസ്. ഡിസംബംർ 22ന് തിയേറ്ററിലെത്തിയ ‘സലാർ’ ഓപ്പണിംഗ് ദിനത്തിൽ തന്നെ 178 കോടി രൂപ കളക്ഷൻ നേടിയിരുന്നു. കേരളത്തിൽ നിന്നും 4.65 കോടിയാണ് ആദ്യ ദിനം ലഭിച്ചത്. കർണാടകയിൽ നിന്നും 11.60 കോടിയും തമിഴ്‌നാട്ടിൽ നിന്നും 6.10 കോടിയും നോർത്ത് ഇന്ത്യയിൽ നിന്നും –18.6 കോടിയുമാണ് നേടിയത്.

സലാർ ഇന്ത്യയിൽ നിന്നും മാത്രം നേടിയത് 95 കോടി രൂപയാണ്. 1000 കോടി ക്ലബ്ബിൽ എത്തിയ ഷാരൂഖ് ഖാൻ ചിത്രങ്ങളായ ‘പഠാൻ’, ‘ജവാൻ’ എന്നിവയെ മറികടന്ന് ബോക്‌സ് ഓഫീസിൽ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് സലാർ. പഠാൻ ആദ്യ ദിനം നേടിയത് 57 കോടി രൂപയാണ്. 129 കോടി രൂപയായിരുന്നു ജവാൻ ആദ്യ ദിനം നേടിയത്.

145 കോടി രൂപ നേടി ഈ വർഷം ഏറ്റവും കൂടുതൽ ഓപ്പണിംഗ് കളക്ഷൻ നേടിയത് വിജയ് ചിത്രം ‘ലിയോ’ ആയിരുന്നു. ഈ റെക്കോർഡ് ആണ് സലാർ തകർത്തിരിക്കുന്നത്. അതേസമയം, വെള്ളിയാഴ്ച അർധരാത്രി 12.21 തന്നെ സലാറിന്റെ ഷോകൾ ആരംഭിച്ചിരുന്നു.

‘ബാഹുബലി’ സീരിസിന് ശേഷം പ്രഭാസിന്റെ കരിയറിലെ സൂപ്പർ ഹിറ്റ് ചിത്രമാവുകയാണ് സലാർ. ബാഹുബലിക്ക് ശേഷം എത്തിയ പ്രഭാസിന്റെ എല്ലാ സിനിമകളും തിയേറ്ററിൽ ഫ്‌ലോപ്പ് ആയിരുന്നു. വരദരാജ മന്നാർ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിൽ അഭിനയിച്ചത്.

ദേവ എന്ന കഥാപാത്രമായാണ് പ്രഭാസ് ചിത്രത്തിൽ വേഷമിട്ടത്. ശ്രുതി ഹാസൻ ആണ് നായിക. ജഗപതി ബാബു, ബോബി സിംഹ, ശ്രിയ റെഡ്ഡി എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദൂർ ആണ് ചിത്രം നിർമ്മിച്ചത്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ