'എനിക്കെതിരെ ​ഗൂഢാലോചന, എല്ലാത്തിനും പിന്നിൽ...'; മത്സരവുമായി മുന്നോട്ടുപോകുമെന്ന് സജി നന്ത്യാട്ട്

കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതിലേക്ക് നയിച്ച സംഭവങ്ങൾ തുറന്നുപറഞ്ഞ് നിർമാതാവ് സജി നന്ത്യാട്ട്. ഫിലിം ചേമ്പർ പ്രസിഡന്റാകാതിരിക്കാൻ തനിയ്ക്ക് എതിരെ വലിയ നാടകം നടക്കുന്നുണ്ടെന്ന് സജി നന്ത്യാട്ട് ആരോപിച്ചു. നിസാര കാരണങ്ങൾ പറഞ്ഞാണ് എല്ലാം ചെയ്യുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയാൽ യോഗങ്ങൾ വിളിക്കാൻ പാടില്ല. എന്നാൽ, ഇന്നലെ അതിനെ എല്ലാം മറികടന്നു യോഗം ചേർന്നു. ഫിലിം ചേമ്പർ കെട്ടിട നിർമ്മാണത്തിലെ അടക്കം ചില അഴിമതികൾ കണ്ടെത്തിയതാണ് വൈരാഗ്യത്തിന് കാരണമെന്നും ഭൂരിപക്ഷം നിർമ്മാതാക്കളും വിതരണക്കാരും തനിക്ക് ഒപ്പമാണെന്നും സജി നന്ത്യാട്ട് മാധ്യമങ്ങളോട് പറഞ്ഞു.

“സാന്ദ്ര എന്ന വ്യക്തിയെ പിന്തുണക്കുന്നില്ലെന്നും അവർ ഉയർത്തിയ ചില കാര്യങ്ങളെയാണ് താൻ പിന്തുണച്ചതെന്നും സജി നന്ത്യാട്ട് പറഞ്ഞു. സാന്ദ്രയുടെ കാര്യത്തിൽ ഇന്ന് കോടതി തീരുമാനിക്കും. ബൈലോ പ്രകാരം സാന്ദ്രയ്ക്ക് മത്സരിക്കാം. മത്സരമായി മുന്നോട്ട് പോകാനാണ് തീരുമാനം. സാന്ദ്രയുടെ കേസിൽ കോടതി വിധി എതിരാണെങ്കിൽ പ്രസിഡന്റായി തന്നെ മത്സരിക്കുമെന്നും അല്ലെങ്കിൽ ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുമെന്നും” സജി നന്ത്യാട്ട് അറിയിച്ചു. “ഫിലിം ചേമ്പർ ഒരു കുടുംബമാണ്. അവിടെ സിനിമ നിർമ്മാതാക്കൾക്കും എല്ലാവർക്കും എപ്പോഴും കയറി ചെല്ലാൻ കഴിയണം. തന്റെ കയ്യിൽ പല ബോംബും ഇരിപ്പുണ്ടെന്നും അതൊന്നും പുറത്തു വിടാത്തത് സംഘടന മോശമാകാതിരിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ചില ലോബികൾ പ്രവർത്തിക്കുന്നുണ്ടെന്നും” സജി നന്ത്യാട്ട് ആരോപിച്ചു.

അനിൽ തോമസിനെതിരെ ​ഗുരുതരമായ ആരോപണങ്ങളാണ് സജി നന്ത്യാട്ട് ഉന്നയിച്ചത്. അനിൽ തോമസാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നതെന്നും അനിൽ തോമസിന്റെ സിനിമക്ക് സാന്ദ്ര പണം മുടക്കാൻ തയ്യാറാകാത്തതാണ് വൈരാഗ്യത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു. ഫിലിം ചേമ്പർ പ്രസിഡന്റ്‌ സ്ഥലത്തേക്ക് തനിക്ക് എതിരെ പ്രവർത്തിക്കുന്നത് അനിൽ തോമസാണെന്നും ലിസ്റ്റിൻ സ്റ്റീഫൻ പ്രശ്നക്കാരനല്ലെന്നും സജി നന്ത്യാട്ട് കൂട്ടിച്ചേർത്തു. സാറ്റലൈറ്റ് മേടിച്ചു നൽകാമെന്ന് പറഞ്ഞ് ഒരു ഡോക്ടറുടെ കയ്യിൽ നിന്നും അനിൽ തോമസ് 85 ലക്ഷം രൂപ വാങ്ങിയെന്ന ആരോപണവും സജി നന്ത്യാട്ട് ഉന്നയിച്ചു. മാധ്യമങ്ങളിൽ ബന്ധമുണ്ടെന്ന് പറഞ്ഞാണ് ഈ തട്ടിപ്പ് നടത്തിയത്. ഡോക്ടർക്ക് തിരികെ ലഭിച്ചത് 13,000 രൂപ മാത്രമാണെന്നും അനിൽ തോമസ് ഈ ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്നും സജി നന്ത്യാട്ട് ആരോപിച്ചു.

Latest Stories

ഇക്കൊല്ലത്തെ മണ്‍സൂണ്‍ പതിവിലും കുറവായിരിക്കും, എല്‍ നിനോ പ്രതിഭാസം മഴയുടെ ശക്തിയും തോതും കുറയ്ക്കും; ആഗോള മഴപ്പാത്തി അനകൂലമായാല്‍ മഴ പെയ്തിറങ്ങും

ഇറാനുമായുള്ള യുദ്ധം ഏതാണ്ട് അവസാനിക്കാറായി എന്ന് ട്രംപ്; 'ഇപ്പോള്‍ തന്നെ അവിടെനിന്ന് ഇറങ്ങിയാല്‍ ആ രാജ്യം പുനര്‍നിര്‍മിക്കാന്‍ അവര്‍ക്ക് 20 വര്‍ഷമെടുക്കും, ഞങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല'

അവസാന മുന്നറിയിപ്പ്: ബംഗാൾ തിരഞ്ഞെടുപ്പ് ഇടതുപക്ഷത്തോട് പറയുന്നത്

ബിഹാറിന് ആദ്യ ബിജെപി മുഖ്യമന്ത്രി, സമ്രാട്ട് ചൗധരി ബിഹാറിന്റെ 21ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ലാലുവിന്റെ ആര്‍ജെഡിയില്‍ തുടങ്ങി നിതീഷിന്റെ ജെഡിയു വഴി ബിജെപിയിലെത്തിയ നേതാവ്

യുഎസ്- ഇറാന്‍ ചര്‍ച്ച നടന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ ബില്ല് പാകിസ്ഥാന്‍ അടച്ചില്ല; കാശ് ചോദിച്ച് ഉടമ രംഗത്ത് എത്തിയതോടെ പാക് സര്‍ക്കാരിന് മാനക്കേട്

“ഒരു ക്ലിക്ക്, ഒരു കടം, ഒരു അപമാനം, ഒരു മരണം” — ഡിജിറ്റൽ വായ്പകളുടെ ഇരുണ്ട രാഷ്ട്രീയം

നിതിന്‍ രാജിന്റെ മരണം: കാരണക്കാരായ കോളേജ് അധികൃതര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ച് ഗവര്‍ണര്‍; ആരോഗ്യ സര്‍വ്വകലാശാല അന്വേഷണ സമിതി നാളെ കോളേജില്‍ തെളിവെടുപ്പ് നടത്തും

കണികാണുന്നതിനിടെ മോഷണം, പന്തളം കൊട്ടാരത്തില്‍ നിന്ന് കാണിപ്പൊന്ന് മോഷണം പോയി; കൊട്ടാരം കുടുംബാംഗമാണെന്ന് പറഞ്ഞെത്തിയ ആള്‍ അയ്യപ്പന്റെ കാണിപ്പൊന്നുമായി മുങ്ങി

അമ്പട കേമാ സഞ്ജു കുട്ടാ; ഐപിഎൽ റൺ വേട്ടക്കാരിൽ രോഹിത്തിനെയും കോഹ്‍ലിയെയും പിന്തള്ളി സഞ്ജു സാംസൺ

വീണ്ടും പച്ചപിടിക്കാതെ ഗ്രീൻ; നൈറ്റ് റൈഡേഴ്സിന്റെ 25 കോടിയുടെ മുതലിനെ പുറത്താക്കണമെന്ന് ആരാധകർ