ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ദുരൂഹം, ഡബ്ല്യുസിസിയിലെ പ്രധാന നടി തന്നെ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് പറഞ്ഞു: സജി നന്ത്യാട്ട്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ദുരൂഹമാണെന്നും സിനിമയെ ഒന്നടങ്കം മോശമാക്കരുതെന്നും ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട്. ഏകപക്ഷീയമായ റിപ്പോര്‍ട്ടാണിത്. സിനിമയില്‍ സജീവമല്ലാത്തവരെ പറഞ്ഞു പഠിപ്പിച്ച് പറയിപ്പിച്ചതാണെന്നുമാണ് സജി നന്ത്യാട്ട് പറയുന്നത്.

എല്ലാ മേഖലയിലും ഉള്ള പ്രശ്‌നങ്ങള്‍ തന്നെയാണ് സിനിമ മേഖലയിലും ഉള്ളത്. ഡബ്ല്യുസിസിയിലെ പ്രധാന നടി തന്നെ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് പറഞ്ഞു. പതിനായിരക്കണക്കിന് പേര് പ്രവര്‍ത്തിക്കുന്ന മേഖലയാണിത്. എല്ലാവരുടെയും സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പറയാന്‍ പറ്റില്ല. ഐസിസിയില്‍ പരാതികള്‍ വന്നിട്ടില്ല.

ഹേമ കമ്മിറ്റി ചര്‍ച്ച ജനറല്‍ബോഡി ചര്‍ച്ച ചെയ്യും എന്നാണ് സജി നന്ത്യാട്ട് പറയുന്നത്. സംഭവം ചര്‍ച്ചയായതോടെ ഫിലിം ചേംബര്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ പ്രതികരണവുമായി രംഗത്തെത്തി. സജി നന്ത്യാട്ടിന്റെ പ്രസ്താവന ഫിലിം ചേംബറിന്റേതല്ല. അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചര്‍ച്ച വേണം.

ഇന്നത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ വ്യക്തമാക്കി. അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് ബി ആര്‍ ജേക്കബും പ്രതികരിച്ചു. പരാതികള്‍ ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല. റിപ്പോര്‍ട്ട് വായിച്ചിട്ടില്ല. അതുകൊണ്ട് ഒന്നും അറിഞ്ഞിട്ടില്ലെന്നും ബിആര്‍ ജേക്കബ് പറഞ്ഞു.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള: എസ്ഐടി അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവകകള്‍ സംബന്ധിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് നടപടിയെടുക്കും

മാസപ്പടി കേസ് : പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി'; ഇഡിക്ക് ഷോൺ ജോർജിന്റെ കത്ത്

ഇന്ത്യയിലുടനീളം ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ്ഐ – ഡി കമ്പനി ബന്ധമുള്ള 9 പേർ പിടിയിൽ

ജൂണ്‍ 3ന് കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ; വൈകിട്ട് സിഎല്‍പി യോഗം; മന്ത്രിമാരാകാന്‍ ഡല്‍ഹിയില്‍ തമ്പടിച്ച് നേതാക്കള്‍

തനിക്കെതിരെ പ്രചരിക്കുന്ന പരാതികൾ കെട്ടിച്ചമച്ചത്, എല്ലാം തുടങ്ങിയത് ഒരു തൊഴിൽ തർക്കത്തിൽ നിന്ന്; നിയമ നടപടി സ്വീകരിക്കും: കുക്കു പരമേശ്വരൻ

സംസ്ഥാനത്ത് മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശം

അധികാരമില്ലെന്ന് കരുതി എതിർക്കില്ല, സിൽവർ ലൈൻ ഇല്ലാതാക്കിയതിൽ യുഡിഎഫ് മാപ്പ് പറയണം: എം വി ഗോവിന്ദൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആറ് പേർ കൂടി അറസ്റ്റിൽ, ഇതോടെ 25 പേർ പിടിയിൽ

മാനസികാരോഗ്യ പ്രതിസന്ധി: ഓരോ 43 സെക്കന്റിലും ഒരു ആത്മഹത്യ, ലോകം നിശ്ശബ്ദമായി തകർന്നുകൊണ്ടിരിക്കുന്നു

വന്യജീവി ആക്രമണം തടയാൻ ഒറ്റമൂലിയില്ല; പുതിയ സർക്കാർ അധികാരത്തിൽ വന്നിട്ടേയുള്ളൂ, വിഷയം അഡ്രസ്സ് ചെയ്യാനുള്ള സമയം നൽകണം: മന്ത്രി ഷിബു ബേബി ജോൺ