എ സർട്ടിഫിക്കറ്റുമായി മഞ്ജു വാര്യർ- സൈജു ശ്രീധരൻ ചിത്രം 'ഫൂട്ടേജ്'; അനുരാഗ് കശ്യപ് അവതരിപ്പിക്കുന്ന ചിത്രം തിയേറ്ററുകളിലേക്ക്

മഞ്ജു വാര്യർ, വിശാഖ് നായർ, ഗായത്രി അശോക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എഡിറ്റർ സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ‘ഫൂട്ടേജ്’ റിലീസിനൊരുങ്ങുകയാണ്. എ സെർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. അനുരാഗ് കശ്യപ് ആണ് ചിത്രം അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

എ സെർട്ടിഫിക്കറ്റ് ആയതുകൊണ്ട് തന്നെ വയലൻസ് രംഗങ്ങളും മറ്റും ചിത്രത്തിൽ ഉണ്ടാവുമെന്ന് ഉറപ്പാണ്. ഫൗണ്ട് ഫൂട്ടേജ് എന്ന ഫിലിം ഴോൺറെയിലാണ് ചിത്രമൊരുങ്ങുന്നത്. നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ചിത്രത്തിന്റെ ട്രെയിലറും ഏറെ ശ്രദ്ധേയമായിരുന്നു. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്.

May be an image of 3 people and text

മായാനദി, മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്സ്, ഹലാൽ ലവ് സ്റ്റോറി, മറഡോണ, നാരദൻ, നീലവെളിച്ചം,അഞ്ചാം പാതിര തുടങ്ങീ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്നു സൈജു ശ്രീധരൻ. മൂവി ബക്കറ്റ്, കാസ്റ്റ് ആൻഡ് കോ, പെയിൽ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

നേരത്തെ ടൊവിനോ തോമസിനെ നായകനാക്കി ‘മുൻപേ’ എന്ന തന്റെ രണ്ടാമത്തെ ചിത്രവും സൈജു ശ്രീധരൻ പ്രഖ്യാപിച്ചിരുന്നു. ഫൂട്ടേജ് പോലെ തന്നെ മുൻപേയും പ്രണയ ചിത്രമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കോ പ്രൊഡ്യൂസർ- രാഹുൽ രാജീവ്, സൂരജ് മേനോൻ, ലൈൻ പ്രൊഡ്യൂസർ – അനീഷ് സി സലിം. ഛായാഗ്രഹണം-ഷിനോസ്, എഡിറ്റർ-സൈജു ശ്രീധരൻ, പ്രൊഡക്ഷൻ കൺട്രോളർ – കിഷോർ പുറക്കാട്ടിരി, കലാസംവിധാനം-അപ്പുണ്ണി സാജൻ, മേക്കപ്പ് – റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റിൽസ്-രോഹിത് കൃഷ്ണൻ, സ്റ്റണ്ട്- ഇർഫാൻ അമീർ, വി എഫ് എക്‌സ് – മിൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, ഫിനാൻസ് കൺട്രോളർ- അഗ്‌നിവേശ്,സൗണ്ട് ഡിസൈൻ-നിക്‌സൺ ജോർജ്, സൗണ്ട് മിക്‌സ്- ഡാൻ ജോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- പ്രിനിഷ് പ്രഭാകരൻ, പ്രൊജക്ട് ഡിസൈൻ- സന്ദീപ് നാരായൺ, ഗാനങ്ങൾ- ആസ്വെകീപ്സെർച്ചിംഗ്, പശ്ചാത്തല സംഗീതം- സുഷിൻ ശ്യാം, പ്രൊഡക്ഷൻ മാനേജർ-രാഹുൽ രാജാജി, ജിതിൻ ജൂഡി, പി ആർ ഒ – എ എസ് ദിനേശ്, ശബരി.

Latest Stories

ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം; റൗഡി 'വാവാച്ചി' പിടിയിൽ, പ്രതിയെ റിമാൻഡ് ചെയ്തു

നിയമനം വിവാദമായി, കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ; തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലേർട്ട്; 9 ജില്ലകളിൽ യെല്ലോ അലേർട്ടും

ശബരിമല സ്വര്‍ണപ്പാളി കൈമാറ്റ കേസ്; പി എസ് പ്രശാന്തിനും അജികുമാറിനും എസ്‌ഐടി നോട്ടീസ്, അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

യുദ്ധം അവസാനത്തിലേക്ക്; കരാറിലേക്ക് അടുക്കുന്നുവെന്ന സൂചന നല്‍കി യുഎസും ഇറാനും

വിവാഹിതനെന്ന് മറച്ചുവെച്ച് ബന്ധം: യുവാവിനെ തേടി കേരളത്തിലെത്തിയ ശ്രീലങ്കൻ വനിത ജീവനൊടുക്കാന്‍ ശ്രമിച്ചു

വി ഡി സതീശനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണി; ഒരാൾ അറസ്റ്റിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ രണ്ടാം പ്രതി മുരാരി ബാബു അന്തരിച്ചു

'കോഹ്‌ലിയും രോഹിതും മാത്രമല്ല കെ എൽ രാഹുലും ടീമിൽ വേണം'; ഇന്ത്യൻ ടീമിന് തന്ത്രം ഉപദേശിച്ച് ഇർഫാൻ പത്താൻ

തോൽവികളെ പുഞ്ചിരികൊണ്ട് സ്വീകരിച്ച ഇതിഹാസം; കെയ്ന്‍ വില്യംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു