ഒ.ടി.ടിയില്‍ ട്രെന്‍ഡ് മാറി, തിയേറ്ററില്‍ പാളിയ 'ഭരതനാട്യം' ഇവിടെ സൂപ്പര്‍ ഹിറ്റ്‌; ഏറ്റെടുത്ത് പ്രേക്ഷകര്‍

തിയേറ്ററില്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോയ സൈജു കുറുപ്പിന്റെ ‘ഭരതനാട്യം’ ഒ.ടി.ടിയില്‍ സൂപ്പര്‍ ഹിറ്റ്. ഓഗസ്റ്റ് 30ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം സെപ്റ്റംബര്‍ 27ന് ആണ് ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. മനോരമ മാക്‌സ്, ആമസോണ്‍ പ്രൈം എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തെ കുറിച്ച് ഗംഭീര പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്.

ചിത്രത്തിന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങള്‍ക്ക് സൈജു കുറുപ്പ് നന്ദി അറിയിച്ചിട്ടുമുണ്ട്. സൈജു ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണിത്. തിയേറ്ററില്‍ ശ്രദ്ധ ലഭിക്കാതെ പോയപ്പോള്‍ തോന്നിയ വിഷമം ഒ.ടി.ടി റിലീസിന് ശേഷം നിങ്ങള്‍ എല്ലാവരും കൂടി മാറ്റി തരുന്നു എന്നാണ് സൈജു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നത്.

ചെറിയൊരു ഇടവേളയ്ക്കു ശേഷം നടി കലാരഞ്ജിനി മടങ്ങിയെത്തിയ മലയാള ചിത്രം കൂടിയാണിത്. സായ്കുമാര്‍, മണികണ്ഠന്‍ പട്ടാമ്പി, അഭിരാം രാധാകൃഷ്ണന്‍, നന്ദു പൊതുവാള്‍, സോഹന്‍ സീനുലാല്‍, ദിവ്യ എം നായര്‍, ശ്രീജ രവി, ശ്രുതി സുരേഷ് എന്നിങ്ങനെ പ്രമുഖ താരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്.

തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ ലിനി മറിയം ഡേവിഡ്, സൈജു കുറുപ്പ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അനുപമ നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ബബ്ലു അജു ആണ് ഛായാഗ്രഹണം. സാമുവല്‍ എബി സംഗീതവും ഷഫീഖ് വിബി എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് -മയൂഖ കുറുപ്പ്, ശ്രീജിത്ത് മേനോന്‍.

Latest Stories

'സ്ഥാനാര്‍ത്ഥിത്വത്തില്‍ സ്വയം ഔചിത്യം പാലിക്കണമായിരുന്നു, പാര്‍ട്ടിയെ കടന്നാക്രമിക്കുന്നത് ഒഴിവാക്കാന്‍ നടപടി വേണമായിരുന്നു' എം വി ഗോവിന്ദന് പരോക്ഷവിമര്‍ശനവുമായി എം എ ബേബി

പ്രണയം നിരസിച്ച 16കാരിയെ കുത്തിപരിക്കേൽപ്പിച്ചു; കഴുത്തിന് പരിക്കേറ്റ പെൺകുട്ടി ചികിത്സയില്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ രണ്ട് ജില്ലകളിലും യെല്ലോ അലര്‍ട്ട്

ഇന്‍ഡിഗോ വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജനെതിരെ അന്വേഷണം, കേസ് എഴുതി തള്ളാനാവില്ലെന്ന് കോടതി

‘ശ്രീലേഖ എഴുതിയത് മുൻപ് വായിച്ചിട്ടില്ല, കഥയുമായി ഒരു സാമ്യവുമില്ല'; കഥ മോഷ്‌ടിച്ചെന്ന ആരോപണം തള്ളി ദൃഢം സിനിമയുടെ സംവിധായകൻ

വെള്ളയും നീലയും നിറത്തിലുള്ള എല്ലാ ബസുകളും ഓർഡിനറിയല്ല, സൗജന്യ യാത്ര നിഷേധിക്കാനായി സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല; വിശദീകരണവുമായി കെഎസ്ആർടിസി

ഫോണിൽ അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറിക്കെതിരെ ഏരിയ കമ്മിറ്റി അംഗമായ പെൺകുട്ടിയുടെ പരാതി

സംസ്ഥാനത്ത് ഈ മാസം റിപ്പോർട്ട് ചെയ്തത് 70 ഷിഗെല്ല കേസുകള്‍, 5 മരണം : മന്ത്രി കെ. മുരളീധരന്‍

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചെന്ന് പറഞ്ഞിട്ടില്ല, പരാതി വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന്'; ടിനി ടോമിന്റെ മൊഴിയെടുത്തു

രാഹുൽ സദാശിവന്റെ 'ഒടിയൻ' എത്തുന്നു; പ്രധാനകഥാപാത്രങ്ങളായി പൃഥ്വിരാജും മഞ്ജു വാര്യരും; ടൈറ്റിൽ പോസ്റ്റർ പുറത്ത്