അമ്പരപ്പിച്ച് സായ് പല്ലവിയുടെ 'ലൗവ് സ്റ്റോറി'; അഞ്ച് ദിവസം കൊണ്ട് 50 കോടി ക്ലബില്‍

കോവിഡാനന്തരം തെന്നിന്ത്യന്‍ സിനിമാ ലോകത്തിന് പ്രതീക്ഷയുടെ പുത്തന്‍ ഉണര്‍വ്വ് പകര്‍ന്നിരിക്കുകയാണ് സായ് പല്ലവി- നാഗ ചൈതന്യ ചിത്രം ‘ലൗവ് സ്റ്റോറി’ റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ഈ സിനിമ നേടിയത് 10 കോടി രൂപയാണ്.

30 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രം അഞ്ച് ദിവസം കൊണ്ട് 50 കോടി ക്ലബിലെത്തി. കോവിഡ് നിയന്ത്രണങ്ങള്‍ക്കൊടുവില്‍ ചിത്രം തിയറ്ററില്‍ എത്തിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നെങ്കിലും തെലുങ്ക് ചലചിത്രലോകത്ത് ലൗവ് സ്റ്റോറി വലിയ വിജയമാണ് ഉണ്ടാക്കിയത്. കോവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് നീട്ടിവച്ചിരുന്നു.

പിന്നീടാണ് സെപ്റ്റംബറില്‍ റിലീസ് പ്രഖ്യാപിച്ചത്. ചിത്രത്തിന് ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്നും മികച്ച ഓഫറുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ നിര്‍മ്മാതാക്കള്‍ തിയറ്റര്‍ റിലീസ് തന്നെയായിരിക്കും സിനിമ എന്ന് തീരുമാനിക്കുകയായിരുന്നു.

രേവന്തായി നാഗചൈത്യയും മൗനികയായി സായ് പല്ലവിയും എത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം പ്രണയവും ഹാസ്യവും ഇടകലരുന്നതാണ്. രണ്ടാം പകുതിയില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ജാതീയതയും ഉള്‍പ്പെടുത്തിയിരിക്കുന്നു. സൂംബ സ്റ്റുഡിയോ നിര്‍മ്മിക്കുന്നതിനായി ഇരുവരും ഒത്തുചേരുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. സായി പല്ലവിയുടെ മനോഹരമായ സൂംബ നൃത്തച്ചുവടുകളും ചിത്രത്തില്‍ ശ്രദ്ധേയമാണ്.

ഫിദ എന്ന ഹിറ്റ ചിത്രത്തിന് ശേഷം സായ് പല്ലവിയെ നായികയാക്കി ശേഖര്‍ കമൂല സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൗവ് സ്റ്റോറി. അമീഗോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ വെങ്കിടേശ്വര സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ പോസാനി കൃഷ്ണ മുരളി, റാവോ രമേഷ്, ഈശ്വരി റാവു, ദേവയാനി, രാജീവ് കനകാലാ, സത്യം രാജേഷ് തുടങ്ങിയവരും പ്രധാന വേഷം ചെയ്യുന്നുണ്ട്. വിജയ് സി കുമാര്‍ ഛായാഗ്രഹകനായ ചിത്രത്തിന്റെ എഡിറ്റര്‍ മാര്‍ത്താണ്ട കെ വെങ്കിടേഷാണ്.

Latest Stories

'ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതന വർധനവ് സ്വാഗതം ചെയ്യുന്നു, പക്ഷെ തൃപ്തി ഇല്ല'; ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ടെന്ന് ആശാ വർക്കേഴ്സ്

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്