സാബു പഴയ സാബുമോനല്ല, മൂക്കത്ത് വിരല്‍ വെച്ച് സോഷ്യല്‍ മീഡിയ

പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള നടന്‍ സാബുമോനെ കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ. 2002-ല്‍ “നക്ഷത്രകണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി” എന്ന സിനിമയിലൂടെയാണ് സാബുമോന്‍ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം ചെറിയൊരു വേഷത്തിലാണ് സാബുമോന്‍ എത്തിയത്.

പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം “അയ്യപ്പനും കോശിയി”ലൂടെ പൃഥ്വിരാജിനൊപ്പം സാബുമോന്‍ വീണ്ടും തിരിച്ചെത്തുകയാണ്. നക്ഷത്രകണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലെ ലുക്കും അയ്യപ്പനും കോശിയിലെ ലുക്കും കണ്ടാണ് സോഷ്യല്‍ മീഡിയ മൂക്കത്ത് വിരല്‍ വച്ചിരിക്കുന്നത്.

പൃഥ്വിരാജും ബിജു മേനോനുമാണ് “അയ്യപ്പനും കോശിയും” ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. സച്ചി സംവിധാനം ചെയ്യുന്ന ചിത്രം രഞ്ജിത്തും പി.എം. ശശിധരനും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

Latest Stories

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം