'സാഹോ' ആദ്യ ദിനം 'തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്റെ'യും 'അവഞ്ചേര്‍സി'ന്റെയും റെക്കോര്‍ഡുകള്‍ തകര്‍ക്കും: പ്രവചനം

പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം “സാഹോ”ക്ക് ഗംഭീര സ്വീകരണം ലഭിക്കുമെന്ന് ഫിലിം ട്രേഡ് അനലിസ്റ്റുകള്‍. സാഹോയുടെ ആദ്യ ദിനം തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍, അവര്‍ഞ്ചേസ് എന്നീ ചിത്രങ്ങളുടെ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് ഫിലിം ട്രേഡ് അനലിസ്റ്റ് ഗിരിഷ് ജോഹര്‍ വ്യക്തമാക്കി. ആദ്യ ദിനം തന്നെ 60-70 കോടി കളക്ഷന്‍ നേടുമെന്നാണ് ഗിരിഷ് പറയുന്നത്.

ഒരു ഉത്സവ റിലീസായോ ഹോളിഡേ റിലീസായോ അല്ല ചിത്രം എത്തുന്നതെങ്കിലും നല്ല കളക്ഷന്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. തെന്നിന്ത്യയിലും ഹിന്ദിയിലും ചിത്രം മികച്ച കളക്ഷന്‍ തന്നെ നേടുമെന്ന് ഗിരിഷ് ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി. ആഗസ്റ്റ് 30ന് ഇന്ത്യ ഒട്ടാകെ റിലീസ് ചെയ്യുന്ന സാഹോക്കായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

സുജീത്ത് സംവിധാനം ചെയ്യുന്ന ചിത്രം യുവി ക്രിയേഷന്‍സാണ് നിര്‍മിക്കുന്നത്. ജാക്കി ഷ്രോഫ്, ലാല്‍, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്സാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ