'അനാമിക' രക്തരക്ഷസ് ആകട്ടെ, 'രോമാഞ്ചം' കണ്ടവര്‍ക്ക് ഇത് ദഹിക്കില്ല; ഹിന്ദി റീമേക്ക് ട്രെയ്‌ലര്‍ ചര്‍ച്ചയാകുന്നു

ജിത്തു മാധവന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘രോമാഞ്ച’ത്തിന്റെ ഹിന്ദി റീമേക്ക് ട്രെയ്‌ലര്‍ ചര്‍ച്ചയാകുന്നു. ‘കപ്കപി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംഗീത് ശിവനാണ് സംവിധാനം ചെയ്യുന്നത്. ശ്രേയസ് തല്‍പാഡെ, തുഷാര്‍ കപൂര്‍, സിദ്ധി ഇദ്‌നാനി, സോണിയ റാത്തി, ദിബേന്ദു ഭട്ടാചാര്യ, സാക്കീര്‍ ഹുസൈന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

അര്‍ജുന്‍ അശോകന്‍ അവതരിപ്പിച്ച കഥാപാത്രമായി ഹിന്ദിയില്‍ എത്തുന്നത് തുഷാര്‍ കപൂറും സൗബിന്റെ വേഷത്തില്‍ ശ്രേയസ് തല്‍പാഡെയുമാണ് വേഷമിടുന്നത്. രോമാഞ്ചത്തില്‍ പ്രേതസാന്നിധ്യമായി അവതരിപ്പിക്കുന്ന അനാമിക എന്ന കഥാപാത്രത്തെ രക്തരക്ഷസ് ആക്കിയാണ് ഹിന്ദിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ട്രെയ്‌ലറിന് വിമര്‍ശനങ്ങളും ട്രോളുകളുമാണ് കമന്റുകളായി എത്തുന്നത്. ‘മലയാളത്തില്‍ അസാധരണമായ പ്രകടനങ്ങളും മികച്ച കഥ പറച്ചിലും വേറെ ലെവല്‍ കോമഡിയും ആയിരുന്നു, ആ സിനിമയുമായി താരതമ്യം ചെയ്യാനാവില്ല’ എന്നാണ് ഒരാളുടെ കമന്റ്. ‘ചില സിനിമകള്‍ റീമേക്ക് ചെയ്യാന്‍ പാടില്ല എന്നതിന് ഉദാഹരണമാണിത്’ എന്നാണ് മറ്റൊരു കമന്റ്.

മലയാള ചിത്രം സൂപ്പര്‍ ആയിരുന്നു, ഇനി ഹിന്ദി കണ്ടു നോക്കാം എന്നുള്ള കമന്റുികളും എത്തുന്നുണ്ട്. അതേസമയം, ചിത്രം മേയ് 23ന് ചിത്രം തിയേറ്ററുകളിലെത്തും. മെഹക്ക് പട്ടേല്‍ ആണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്. ഛായാഗ്രഹണം: ദീപ് സാവന്ത്, തിരക്കഥ: സൗരഭ് ആനന്ദ്കുമാര്‍ പ്രിയദര്‍ശി, മ്യൂസിക്: അജയ് ജയന്തി, എഡിറ്റര്‍: ബണ്ടി നാഗി.

Latest Stories

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്